ലേലം 2 ഉടൻ! ഗൌരി പാർവ്വതിയായി നന്ദിനിയല്ലാതെ മറ്റൊരാളില്ല!

ചാക്കോച്ചിയെ വിറപ്പിക്കാൻ നന്ദിനി!

അപർണ| Last Modified ശനി, 28 ഏപ്രില്‍ 2018 (10:45 IST)
‘കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2. തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും ലേലം 2ലും യഥേഷ്ടമുണ്ടാകും. ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടുമെത്തുമ്പോൾ നന്ദിനി തന്നെയാണ് ചിത്രത്തിലെ നായിക.

അഭിനയത്തില്‍ നിന്ന് ഒരു ഇടവേളയെടുത്ത് പോയ നന്ദിനി വീണ്ടു ഗൗരി പാര്‍വ്വതിയായി തിരിച്ചു വരികയാണ്. നേരത്തേ ബിജു മേനോനും ആസിഫ് അലിയും നായകന്മാരായ അനുരാഗ കരിക്കിൻ വള്ളം എന്ന ചിത്രത്തിൽ സംഭാഷണമില്ലാതെ ഒരു കഥാപാത്രമായി (ഗസ്റ്റ് റോൾ) നന്ദിനി അഭിനയിച്ചിരുന്നു.

ഒരിക്കലും വിചാരിക്കാത്ത ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ഒരിക്കലും ഈ ചിത്രത്തില്‍ നായികയാകാന്‍ തന്നെ ക്ഷണിക്കുമെന്ന് വിചാരിച്ചതല്ലെന്നും മനോരമ ന്യൂസുമായുള്ള അഭിമുഖത്തില്‍ നന്ദിനി വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെയും ത്രില്ലിലാണ് താനെന്നും നടി വെളിപ്പെടുത്തി.

മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ലേലത്തിന്‍റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. സിനിമയിലെ പല രാഷ്ട്രീയ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥമുഖങ്ങളെ കേരളരാഷ്ട്രീയത്തില്‍ തന്നെ കണ്ടെത്താം.

പശ്ചാത്തലം ഇതൊക്കെയാണെങ്കിലും, ഫ്രാന്‍സിന്‍ ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ മലയാള ആവിഷ്കാരം കൂടിയായിരുന്നു ലേലം. അച്ഛനും മകനുമായി എം ജി സോമനും സുരേഷ്ഗോപിയും സ്ക്രീനില്‍ ജീവിക്കുക തന്നെ ചെയ്തു.

സിനിമയുടെ ആദ്യപകുതിയില്‍ സ്കോര്‍ ചെയ്തത് സോമനായിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രമായി സോമന്‍ ജ്വലിച്ചു. അദ്ദേഹത്തിന് മരണത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി മാറി. സോമന്‍ അഭിനയിച്ചു തകര്‍ത്ത ആദ്യപകുതിയുടെ ഹാംഗ്‌ഓവറില്‍ നില്‍ക്കുന്ന പ്രേക്ഷകരെ അതിന് മുകളിലുള്ള ആവേശത്തിലേക്ക് നയിക്കുകയാണ് സുരേഷ്ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി ചെയ്തത്. ഭരത് ചന്ദ്രന്‍ കഴിഞ്ഞാല്‍ സുരേഷ്ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രം ചാക്കോച്ചി തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :