ക്രിക്കറ്റില്‍ മാത്രമാകരുത് വിലക്ക്, ഒരു പാകിസ്ഥാനിയെ പോലും പാടാനോ അഭിനയിക്കാനോ സമ്മതിക്കരുത്: ഗംഭീര്‍

ക്രിക്കറ്റില്‍ മാത്രമാകരുത് വിലക്ക്, ഒരു പാകിസ്ഥാനിയെ പോലും പാടാനോ അഭിനയിക്കാനോ സമ്മതിക്കരുത്: ഗംഭീര്‍

ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 27 ഏപ്രില്‍ 2018 (17:02 IST)
പാകിസ്ഥാനുമായുള്ള എല്ലാ തരത്തിലുള്ള വിനോദങ്ങളും അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഗൗതം ഗംഭീര്‍.

ക്രിക്കറ്റ് മാത്രമല്ല, പാട്ട് എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും പാകിസ്ഥാനുമായി വിലക്ക് ഏര്‍പ്പെടുത്തണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഖുമമാകുന്നതു വരെ ഈ വിലക്ക് തുടരണമെന്നും ഗംഭീര്‍ പറഞ്ഞു.

ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയതു കൊണ്ട് കാര്യമില്ല. പാകിസ്ഥാനില്‍ നിന്നുള്ള ഒരു വ്യക്തിക്കും നമ്മുടെ രാജ്യത്ത് പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുതെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തെ രാഷ്ട്രീയ വത്കരിക്കരുത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തര്‍ കരാര്‍ ലംഘിക്കുന്ന പാക് സര്‍ക്കാരിനെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കണമെന്നും എ എന്‍ ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :