സമൂഹത്തിന് മാതൃകയായി ഉണ്ണിമുകുന്ദനും സംഘവും !

ബുധന്‍, 6 ഡിസം‌ബര്‍ 2017 (10:06 IST)

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം എറണാകുളത്തെ ഒരു ഹോട്ടലിൽവച്ച് നടന്ന നേത്രദാന ക്യാമ്പിൽ നടന്‍ ഉണ്ണിമുകുന്ദന്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പുവെച്ചതാണ്. ഉണ്ണി മുകുന്ദന്റെ നേതൃത്വത്തില്‍ ടീം “ചാണക്യതന്ത്രം ” നടത്തിയ നേത്രദാന ക്യാമ്പ് സമൂഹത്തിന് മാതൃകയായിരുന്നു.
 
ഉണ്ണിയെ കൂടാതെ സംവിധായകന്‍ കണ്ണൻ താമരക്കുളം, പ്രൊഡ്യൂസര്‍ മുഹമ്മദ് ഫൈസൽ തുടങ്ങി സിനിമയിലെ നൂറോളം അണിയറ പ്രവർത്തകരും കണ്ണുകൾ ദാനം ചെയ്യുന്ന സമ്മതപത്രത്തില്‍ ഒപ്പു വച്ചു. മലയാള സിനിമയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം.
 
കാഴ്ചയില്ലാത്ത ഒരാളുടെ ജീവിതത്തിൽ നമുക്ക് വെളിച്ചം നൽകാൻ പറ്റുന്ന ഒരു അവസരമായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്ന്  ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. നമ്മുടെ മരണശേഷം നേത്രം മാത്രമല്ല അവയവങ്ങളും മറ്റൊരാൾക്ക് ജീവൻ കൊടുക്കുമെങ്കിൽ അതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമെന്നും ഉണ്ണി പറഞ്ഞു. കുംബത്തിൽ എല്ലാവരുടെയും പിന്തുണയോടെയാണ് ഈ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഉണ്ണി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സംവിധായകന്‍ ഷങ്കറിന് ആദ്യപ്രതിഫലം 5000 രൂപ, ഇന്ന് 40 കോടി!

സംവിധായകന്‍ ഷങ്കര്‍ ഇന്ത്യന്‍ സിനിമയിലെ അത്ഭുതമാണ്. ചെയ്ത എല്ലാ സിനിമകളും ...

news

''അവസാനരംഗത്ത് നിങ്ങളെന്നെ കരയിച്ചു'' - മമ്മൂട്ടിയോട് സംവിധായകന്‍ !

മമ്മൂട്ടി മലയാളത്തിന്‍റെ അഭിമാനമായ നടനാണ്. എത്രയെത്ര കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ ...

news

ലൈംഗികത അധികമായി, ജൂലി തകർന്നടിഞ്ഞു; റായ് ലക്ഷ്മി പറയുന്നു

തെന്നിന്ത്യൻ താരസുന്ദരി റായി ലക്ഷ്മി നായികയായി എത്തിയ ചിത്രമായിരുന്നു ജൂലി 2. റിലീസിനു ...

news

എന്തുകൊണ്ട് മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകനായി അഭിനയിക്കുന്നു; മോഹന്‍ലാലിന്റെ മറുപടി കലക്കി !

സിനിമയിലെ നായകന്‍മാര്‍ എത്ര പ്രായക്കൂടുതലുള്ളവരാണെങ്കിലും നായികമാര്‍ ചെറുപ്പമായിരിക്കണം ...

Widgets Magazine