നിഹാരിക കെ.എസ്|
Last Modified ശനി, 28 ഡിസംബര്‍ 2024 (15:31 IST)
ശ്രുതി ഹാസന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് 3. ധനുഷ് നായകനായി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്‌ത ചിത്രം ഏറെ ചർച്ചയായിരുന്നു. ചിത്രത്തിലെ 'കൊലവെറി' ഗാനം ഏറെ വൈറലായിരുന്നു.
3 മൂവിയിലെ ശ്രുതിയുടെ പ്രകടനം ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു. അതിനുശേഷം രണ്ടുവര്‍ഷം തനിക്ക് തമിഴില്‍ നിന്നും സിനിമകളൊന്നും ലഭിച്ചതേ ഇല്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. പുതിയൊരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ശ്രുതി തന്റെ സിനിമകളെക്കുറിച്ച് മനസ്സു തുറന്നത്.
'ധനുഷിനൊപ്പം 3 എന്ന സിനിമ ലഭിച്ചു. ഇത് വിജയിച്ചെങ്കിലും പിന്നീട് തമിഴില്‍ അവസരങ്ങളൊന്നും തനിക്ക് ലഭിച്ചില്ല. രണ്ടു വര്‍ഷത്തിനുശേഷം വിശാലിനൊപ്പം പൂജൈ എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും അതിന് ശേഷവും തനിക്ക് തമിഴില്‍ അവസരങ്ങള്‍ കാര്യമായി വന്നില്ലെന്നാണ് നടി പറഞ്ഞത്.
പ്രഭാസ് നായകനായ അഭിനയിച്ച് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ സലാറില്‍ പ്രധാനപ്പെട്ട ഒരു റോളില്‍ ശ്രുതി അഭിനയിച്ചിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ ഈ സിനിമയ്ക്ക് ശേഷം വീണ്ടും തനിക്ക് തമിഴിലേക്ക് അവസരം കിട്ടിയ സന്തോഷമാണ് നടി പങ്കുവെച്ചത്. സലാറിന് ശേഷം തനിക്ക് വലിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.