എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ഗുരുതരമായി തുടരുന്നു

എം.ടിയുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കേരളം

നിഹാരിക കെ.എസ്| Last Modified ഞായര്‍, 22 ഡിസം‌ബര്‍ 2024 (08:35 IST)
കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ തോതിൽ മാത്രമാണ് പ്രതികരിക്കുന്നത്. സ്ഥിതി ഗുരുതരമാണെന്ന് തന്നെയാണ് വിവരം. എം.ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള പൂർണവിവരം പത്ത് മണിയോടെ പുറത്തുവരും. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

16 ന് രാവിലെയായിരുന്നു അദ്ദേഹത്തെ അഡ്മിറ്റ് ആക്കിയത്. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്നായിരുന്നു ബന്ധുക്കൾ എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ അദ്ദേഹം ഐ.സി.യുവിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനിടെ വെള്ളിയാഴ്ച അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. ഇതോടെയാണ് ആരോഗ്യസ്ഥിതി മോശമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :