രജനികാന്ത് പിന്നില്‍, വിജയ് ഒന്നാമതും അജിത്ത് രണ്ടാമതും ! മൂന്നാം സ്ഥാനം സ്വന്തമാക്കിയത് നിങ്ങളുടെ ഇഷ്ടതാരം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (13:06 IST)
കോളിവുഡില്‍ ഇക്കഴിഞ്ഞ നവംബറില്‍ ശ്രദ്ധയാകര്‍ഷിച്ച താരങ്ങളുടെ പേര് പുറത്ത് വിട്ടിരിക്കുകയാണ് ഓര്‍മാക്‌സ് മീഡിയ. ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് വിജയും രണ്ടാം സ്ഥാനം അജിത്തിനുമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ലിയോയുടെ വന്‍ വിജയമാണ് നവംബര്‍ മാസത്തില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ വിജയയെ സഹായിച്ചത്. ഒക്ടോബറില്‍ റിലീസ് ചെയ്ത ചിത്രമാണെങ്കിലും ഒടിടിയില്‍ എത്തിയതോടെ വീണ്ടും ലിയോ സിനിമ വാര്‍ത്തകളിലും മറ്റും ഇടം നേടി. ചെന്നൈയിലെ വെള്ളക്കെട്ടില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ആരാധകരോട് വിജയ്

അഭ്യര്‍ത്ഥിച്ചിരുന്നു.


രണ്ടാമതായി അജിത്ത് എത്തിയത് വലിയ സര്‍പ്രൈസ് ആയി. വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിലാണ് നടന്‍ ഇപ്പോള്‍. മൂന്നാം സ്ഥാനത്ത് സൂര്യയാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :