Last Modified വെള്ളി, 15 മാര്‍ച്ച് 2019 (09:41 IST)
മോഹൻലാൽ നായകനായി അഭിനയിക്കുന്ന പ്രിത്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം
ലൂസിഫർ റിലീസിന് തയ്യാറെടുക്കുകയാണ്. വമ്പൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, മഞ്ജു വാരിയര്‍, സാനിയ ഇയ്യപ്പന്‍ ഇങ്ങനെ വമ്പന്‍ താരനിരയാണെത്തുന്നത്.
അനിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യമായി ചേട്ടൻ ഇന്ദ്രജിത്ത് അഭിനയിക്കുന്നു എന്നൊരു പ്രത്യെകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെങ്കിലും ചിത്രത്തില്‍ വലിയ കഥാപാത്രമല്ല താന്‍ അവതരിപ്പിക്കുന്നത് നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്ത് പറയുന്നു.
‘കൊച്ചി ടൈംസി’ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്തിന്റെ ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം. അനിയന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുമ്പോള്‍ ചേട്ടനോട് അതില്‍ ഭാഗമാകാന്‍ പറഞ്ഞാല്‍ ചേട്ടന്‍ സമ്മതിക്കണ്ടേ എന്ന് ഇന്ദ്രജിത്ത് ചോദിക്കുന്നു.
ചിത്രത്തില്‍ വലിയ കഥാപാത്രമൊന്നുമല്ല ഞാന്‍ ചെയ്യുന്നത്. പക്ഷേ അത് പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. ലൂസിഫര്‍ എല്ലാ അര്‍ഥത്തിലും ഒരു ലാലേട്ടന്‍ ചിത്രമായിരിക്കും. എല്ലാവര്‍ക്കും ചിത്രം ഇഷ്ടപ്പെടും. അദ്ദേഹത്തെ അഭിനേതാവെന്ന നിലയില്‍ കാണാനാഗ്രഹിക്കുന്നവര്‍ക്കും സിനിമ ഇഷ്ടമാകും.