കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 6 ജൂലൈ 2023 (12:43 IST)
മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടി മിര്‍ണ മേനോന്‍ കൂടുതലും മറ്റുഭാഷ സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നടിയുടെ ഇനി വരാനിരിക്കുന്നതും തമിഴ് ചിത്രങ്ങളാണ്. രജനികാന്തിന്റെ ജയിലറില്‍ താരം അഭിനയിച്ചിട്ടുണ്ട്.
നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
കാര്‍ത്തി കല്യാണി' എന്ന ഹ്രസ്വസിനിമയ്ക്കായി എത്തിയതായിരുന്നു നടി മാലിദ്വീപില്‍.
ഗോവിന്ദ് പത്മസൂര്യ, ശ്രുതി രജനികാന്ത്, മിര്‍ണ, അഞ്ജു കുര്യന്‍ തുടങ്ങിയ താരങ്ങള്‍ ഒന്നിച്ചിരുന്നു.
ഇടുക്കി സ്വദേശിയായ മിര്‍ണ തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.നടിയുടെ അച്ഛന്‍ ഒരു ബിസിനസുകാരനാണ്.ചെന്നൈയിലെ സെന്റ് ഫ്രാന്‍സിസ് കോളേജില്‍ എഞ്ചിനീയറിംഗ് ബിരുദം താരം നേടിയിട്ടുണ്ട്.