‘എന്റെ വാശിയായിരുന്നു ഈ സിനിമ’- റീ റിലീസ് ചെയ്ത മൈ സ്റ്റോറിയെ കുറിച്ച് സംവിധായിക

മുപ്പതോളം തിയേറ്ററുകളിൽ മൈ സ്റ്റോറി റീ റിലീസിനെത്തി

അപർണ| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (14:11 IST)
പൃഥ്വിരാജ്, പാർവതി ജോഡികൾ ഒന്നിച്ച് റോഷ്നി ദിനകർ ആദ്യമായി സംവിധാനം ചെയ്ത ‘മൈ സ്റ്റോറി‘ വീണ്ടും റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. ആദ്യ റിലീസിൽ ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണങ്ങളിൽ നിന്നാണ് റി–റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായിക പറയുന്നു.

പല പ്രതിസന്ധികളെയും തരണം ചെയ്താണ് റോഷ്നി ദിനകർ ചിത്രം പൂർത്തീകരിച്ചത്. ‘ചിത്രത്തിന്റെ
ഷൂട്ടിനിടെ എന്റെ കാൽ ഒടിഞ്ഞു. പിന്നെ അമ്മയ്ക്ക് കാൻസർ ആണെന്നറിഞ്ഞ നിമിഷം ഷൂട്ടിനിടയിലായിരുന്നു. കുട്ടികളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇതൊക്കെയായിട്ടും എനിക്ക് വാശിയായിരുന്നു, മൈസ്റ്റോറി പൂർത്തീകരിക്കണമെന്ന്.’ റോഷ്നി പറഞ്ഞു.

മൈസ്റ്റോറി നല്ല ഒരു വിനോദ ചിത്രമെന്നതിൽ ഉപരി, നല്ലൊരു മ്യൂസിക്കൽ ഡ്രാമ കൂടിയാണെന്ന് റോഷ്നി പറയുന്നു. ഷാൻ റഹ്മാന്റെ വ്യത്യസ്ത ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മുപ്പതോളം തിയേറ്ററുകളിലാണ് സിനിമ റീ റിലീസ് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :