ഇത് റെക്കോർഡ്, ക്രിസ്മസ് ഹിറ്റാകുമോ മാർക്കോ? ഇതുവരെ നേടിയത്...

Marco Review, Marco Movie Social Media Review, Marco Social media reaction, Marco Unni Mukundan, Marco film
Marco Movie
നിഹാരിക കെ.എസ്| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2024 (10:40 IST)
പാൻ ഇന്ത്യൻ ലെവലിലായിരുന്നു ഉണ്ണി മുകുന്ദന്റെ മാർക്കോ റിലീസ് ആയത്. വയലൻസിന്റെ അതിപ്രസരമാണ് വാര്‍ത്തകളില്‍ മാര്‍ക്കോയോ ആദ്യം നിറച്ചതെങ്കിലും നിലവില്‍ വിജയം അത്ഭുതമായി മാറുകയാണ്. ഇത്തരം ഒരു വയലൻസ് പടം വലിയ രീതിയിൽ ഹിറ്റാകുമെന്ന് കരുതിയിരുന്നില്ലെന്ന് വേണം പറയാനാ. ഉണ്ണി മുകുന്ദന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറുകയാണ് മാര്‍ക്കോ. ആദ്യയാഴ്‍ച മാര്‍ക്കോ ആഗോളതലത്തില്‍ 31.30 കോടി രൂപയാണ് നേടിയത്.

കേരളത്തില്‍ റിലീസിന് മാര്‍ക്കോ 4.29 കോടിയാണ് നെറ്റ് നേടിയത്. ഓപ്പണിംഗില്‍ 11 കോടിയോളം ആകെ കളക്ഷൻ നേടിയ മാര്‍ക്കോ വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നതെന്നാണ് മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നിവരുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :