പ്രായമാവുകയല്ലേ, നാളെ ഓർക്കാൻ ഒന്നുരണ്ടു സിനിമകൾ വേണ്ടേ, ലാലായിരുന്നു ഈ ചിത്രത്തിന്റെ പ്രോത്സാഹനം: പ്രിയദർശൻ പറയുന്നു !

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 6 മാര്‍ച്ച് 2020 (20:29 IST)
ആരാധകർ ഏറെ കാത്തിരുന്ന സിനിമയാണ് കൂട്ടുകെട്ടിൽ എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം, സിനിമയുടെ ട്രെയിലർ ആരാധകരുടെ ആവേശം കൊടുമുടിയിലുമെത്തിച്ചു. ഒരു ദൃശ്യവിരുന്നാകുമെന്നത് ട്രെയിലറിൽനിന്നു തന്നെ വ്യക്തം. ഇപ്പോഴിതാ മരക്കാർ ചെയ്യാനുണ്ടായ സഹചര്യത്തെ കുറിച്ച് തുറന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.


കാലാപാനി ചെയ്യുന്ന സമയത്ത് തന്നെ മരക്കാർ സിനിമയെ കുറിച്ച് ആലോചിച്ചിരുന്നു എന്നാണ് പ്രിയദർശൻ വെളിപ്പെടുത്തിയറിക്കുന്നത്. 'കാലാപാനി ചെയ്ത ഉടനെ തന്നെ മരയ്ക്കാരുടെ ചരിത്രകഥ പറയുന്ന ഒരു സിനിമയെടുക്കാൻ ആലോചിച്ചിരുന്നു, എന്നാൽ തീമിൽ ചില അവ്യക്തകൾ നിലനിന്നിരിന്നതിനാൽ അന്ന് സിനിമ ചെയ്യാനായില്ല. പിന്നീട് മോഹൻലാലാണ് ഈ സിനിമ ചെയ്യാം എന്ന് പറയുന്നത്

ഞാനും ലാലുമൊക്കെ ഒരുമിച്ച്‌ സിനിമയെടുത്ത് വളര്‍ന്നവരാണ്, 'പ്രായമാവുകയല്ലേ. നാളെ നമുക്ക് ഓര്‍മ്മിക്കാനും ഒന്ന് രണ്ട് ചിത്രങ്ങള്‍ വേണ്ടെ നമുക്കിത് ചെയ്യാമെ'ന്ന് ലാലാണ് പറയുന്നത്. ശരിക്കും ലാലായിരുന്നു ഈ സിനിമയുടെ പ്രോത്സാഹനം. പ്രിയദർശൻ പറഞ്ഞു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. മർച്ച് 26ന് സിനിമ തിയറ്ററുകളിൽ എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :