കെ ആര്‍ അനൂപ്|
Last Modified വെള്ളി, 15 ഏപ്രില്‍ 2022 (17:12 IST)
സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം വിഷു ആഘോഷിക്കാന്‍ മണികണ്ഠന്‍ ആചാരി എത്തി. ഗുരു സോമസുന്ദരവും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' സെറ്റിലായിരുന്നു നടനെ ഒടുവിലായി കണ്ടത്.
നടന്‍ മണികണ്ഠന്‍ ആചാരിയും ഭാര്യ അഞ്ജലിയും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.മകന്‍ ഇസൈയുടെ ചുറ്റുമാണ് ഇരുവരും എപ്പോഴും. ഈയടുത്താണ് മകന്റെ പിറന്നാള്‍ കുടുംബം ആഘോഷിച്ചത്.
2020ലെ ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിയാണ് ഭാര്യ അഞ്ജലി.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിനിടെ ഒരു തെലുങ്ക് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.