കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (15:12 IST)
ഗുരു സോമസുന്ദരവും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. രാജേഷ് ശര്‍മ്മയും മണികണ്ഠന്‍ ആചാരിയും ചിത്രത്തിലുണ്ട്. ഇരുവരുടെയും പുതിയ ലൊക്കേഷന്‍ ചിത്രം പുറത്ത്.
സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
ഉര്‍വശി, ബാലു വര്‍?ഗീസ്, ബേസില്‍ ജോസഫ്, കലൈയരസന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.കലൈയരസന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട്.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സുബ്രഹ്മണ്യന്‍ കെ വിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രദീപ് മേനോനാണ് സഹനിര്‍മാണം.