'നിങ്ങളൊരു മനുഷ്യനാണോ, സ്വന്തം സുഹൃത്തിനെ തിരിഞ്ഞുനോക്കാത്ത മഹാനടന്‍'; മമ്മൂട്ടിക്ക് നേരെ സൈബര്‍ ആക്രമണം

മമ്മൂട്ടിയും മോഹന്‍ലാലും മാമുക്കോയയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിക്കുകയാണ് ചെയ്തത്

രേണുക വേണു| Last Modified വെള്ളി, 28 ഏപ്രില്‍ 2023 (16:48 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം. നടന്‍ മാമുക്കോയ മരിച്ചിട്ട് മലയാള സിനിമാ രംഗത്തുനിന്ന് മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍താരങ്ങളൊന്നും മാമുക്കോയയെ അവസാനമായി കാണാന്‍ കോഴിക്കോട്ടേക്ക് എത്തിയില്ല. ഇതാണ് ആളുകളെ ചൊടിപ്പിച്ചത്. ഇന്നസെന്റിനോടും മാമുക്കോയയോടും എന്തിനാണ് രണ്ട് തരം നീതി കാണിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും മാമുക്കോയയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിക്കുകയാണ് ചെയ്തത്. മറ്റ് പല യുവതാരങ്ങളും കോഴിക്കോട്ടേക്ക് എത്താന്‍ പരിശ്രമിച്ചില്ല. ഇത് മാമുക്കോയയോടുള്ള ബഹുമാനക്കുറവാണെന്ന് ആളുകള്‍ ആരോപിക്കുന്നു. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേര്‍ പ്രതിഷേധ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മാമുക്കോയയെ അവഹേളിക്കുകയാണ് മമ്മൂട്ടി അടക്കമുള്ളവര്‍ ചെയ്തതെന്നും അതുകൊണ്ട് മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഏജന്റ് ബഹിഷ്‌കരിക്കുമെന്നും ഒരാള്‍ കമന്റ് ചെയ്തു. 'മരിക്കാന്‍ നേരം എല്ലാ സിനിമാക്കാരും കൊച്ചിയില്‍ പോയി മരിക്കണം' ' മലയാള സിനിമാ ലോകം മാമുക്കോയയോട് ചെയ്തത് ശരിയായില്ല' ' കോഴിക്കോട്ടേക്ക് പോകാന്‍ സമയമില്ലെങ്കില്‍ നിങ്ങളുടെ സമയം കാണാന്‍ ഞങ്ങള്‍ക്കും സമയമില്ല' എന്നിങ്ങനെ നിരവധി കമന്റുകളാണ് മമ്മൂട്ടിയുടെ പോസ്റ്റുകള്‍ക്ക് താഴെയുള്ളത്.

അതേസമയം കഴിഞ്ഞ ആഴ്ചയാണ് മമ്മൂട്ടിയുടെ ഉമ്മ മരിച്ചത്. ഉമ്മയുടെ മരണത്തിനു പിന്നാലെ മമ്മൂട്ടിയും സഹോദരങ്ങളും ഉംറ തീര്‍ത്ഥാടനത്തിനു പോയിരിക്കുകയാണെന്നും അതുകൊണ്ടാണ് അദ്ദേഹം മാമുക്കോയയുടെ മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ ...

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍
13 വയസ്സുള്ളപ്പോള്‍ മുതല്‍ താന്‍ പീഡനത്തിനു ഇരയായെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: ...

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി
കേരള സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച പി വി അന്‍വര്‍ ...

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. ...

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4%  സര്‍ക്കാര്‍ സബ്‌സിഡി
'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ PMAY-U 2.0 അവതരിപ്പിച്ചത്. ...

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. ...

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
സ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോക്ടര്‍ ...

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് ...

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!
ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ...