ടോളിവുഡിൽ കൊടുങ്കാറ്റായി മമ്മൂട്ടി, ബോക്‌സോഫീസിന് പുറത്തും കോടികൾ സ്വന്തമാക്കി യാത്ര!

Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (16:41 IST)
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്‌തത്. വൈ എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ആസ്‌പദമാക്കിയാണ് മഹി വി രഘവ് ഈ തെലുങ്ക് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

മഹി വി രാഘവ് സംവിധാനം ചെയ്‌ത ചിത്രത്തിന് തിയേറ്റര്‍ ഇതര റൈറ്റ്‌സിന്റെ കൈമാറ്റത്തിലൂടെ തന്നെ ലാഭം നേടാനായിട്ടുണ്ടെന്നാണ് ടോളിവുഡിലെ ട്രേഡ് അനലിസ്റ്റുകളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ആമസോണ്‍ പ്രൈം എട്ടു കോടി രൂപയ്ക്ക് ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.

ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സും മികച്ച തുകയ്ക്കാണ് കൈമാറിയിട്ടുള്ളത്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇതിനകം 20 കോടിക്കടുത്ത് കളക്ഷന്‍ ചിത്രം ആഗോള ബോക്‌സ് ഓഫിസില്‍ സ്വന്തമാക്കി കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :