തുടക്കം ഗംഭീരമാക്കി മമ്മൂക്ക, ഇനി രാജയായി വിസ്‌മയിപ്പിക്കും!

Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (15:19 IST)
ഈ വർഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് പേരൻപ്. പ്രേക്ഷകരുടെ കണ്ണും മനസ്സും നിറച്ച് ചിത്രം ഇപ്പോഴും തിയേറ്ററുകൾ കീഴടക്കുകയാണ്. റാമിന്റെ സംവിധാനവും മമ്മൂട്ടിയുടേയും സാധനയുടേയും അഭിനയവും പ്രേക്ഷകർക്ക് സമ്മാനിച്ചത് തികച്ചും വ്യത്യസ്‌തമായൊരു അനുഭവം തന്നെയായിരുന്നു.

ഇനി 'യാത്ര', പേരൻപ് തമിഴ് ആണെങ്കിൽ തെലുങ്ക് ആണ് എന്നതും പ്രത്യേകത നൽകുന്നു. രാഷ്‌ട്രീയ നേതാവായ വൈ എസ് ആറിന്റെ പദയാത്രയുമായി ബന്ധപ്പെട്ട ചിത്രം തെലുങ്ക് ജനതയും നെഞ്ചേറ്റിക്കഴിഞ്ഞു. ഈ രണ്ട് ചിത്രങ്ങളും ബോക്‌സോഫീസ് കീഴടക്കിക്കൊണ്ടിരിക്കുകയാണ്.

ഇനി മലയാളത്തിലേക്ക് വരാം. തമിഴും തെലുങ്കും കഴിഞ്ഞ് മമ്മൂട്ടിയുടെ ഈ വർഷത്തെ മലയാളത്തിലെ ആദ്യ റിലീസ് മധുരരാജയാണ്. ചിത്രത്തിനായുടെ കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ഈ മൂന്ന് ചിത്രങ്ങളിലും മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്‌തമാണ്.

നിസ്സഹയനായ ഒരു അച്ഛന്റെ റോളിൽ പേരൻപിലെത്തിയ മമ്മൂട്ടി ശക്തനായ രാഷ്‌ട്രീയ നേതാവായി യാത്രയിലെത്തി. ഇനി വരാനിരിക്കുന്നത് മധുരരാജയാണ്. അമുദവനിൽ നിന്ന് രാജശേഖര റെഡ്ഡിയിലേക്കുള്ള പരകായ പ്രവേശത്തിന് പിന്നാലെ മധുരരാജയിലെ കഥാപാത്രത്തേക്കൂടി കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :