മമ്മൂട്ടിയെ ചേർത്തുപിടിച്ച് കുടുംബ പ്രേക്ഷകർ, കളക്ഷനിലും അങ്കിൾ കുതിക്കുന്നു!

വ്യാഴം, 10 മെയ് 2018 (11:16 IST)

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളും കഥാപാത്രങ്ങളുമായി സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് മമ്മൂട്ടി. ഏപ്രില്‍ 27നു തിയേറ്ററുകളിൽ എത്തിയ അങ്കിള്‍ അതിനെല്ലാം ഉദാഹരണമാണ്. മമ്മൂട്ടിയെ കുടുംബ പ്രേക്ഷകർ ഇപ്പോഴും നെഞ്ചിലേറ്റുന്നുവെന്നതിന്റെ തെളിവാണ് അങ്കിളിന് ലഭിക്കുന്ന പിന്തുണ.  
 
ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഗിരീഷ് ദാമോദർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കെ കെ എന്ന കഥാപാത്രം വളരെ മികച്ച് നിന്നു. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 
 
ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. വാരാന്ത്യത്തില്‍ മികച്ച പ്രകടനം ഹോളിവുഡ് സിനിമയായ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി കുതിപ്പ് തുടരുമ്പോള്‍ ഒപ്പം പിടിച്ചുനില്‍ക്കാന്‍ അങ്കിളിന് കഴിയുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 12 ഷോയാണ് വാരാന്ത്യത്തില്‍ ഉണ്ടായിരുന്നത്. ആദ്യ ആഴ്ചയിലെ പതിവ് അതേ പോലെ ആവര്‍ത്തിക്കുകയായിരുന്നു രണ്ടാം വാരത്തിലും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ജീവിച്ചിരുന്നപ്പോൾ ശ്രീദേവി ഒരുപാട് ആഗ്രഹിച്ചിരുന്നത് ഇതിനായിരുന്നു, ഒടുവിൽ അത് സംഭവിച്ചു!

ഇന്ത്യൻ സിനിമയുടെ സ്ത്രീത്വം വിളയാടുന്ന മുഖമാണ് ശ്രീദേവിയുടെത്. ജീവിച്ചിരുന്നപ്പോൾ ...

news

നയൻ‌താരയും ശിവകാർത്തികേയനും വീണ്ടും ഒന്നിക്കുന്നു

ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയും ശിവകാർത്തികയനും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. എം ...

news

‘സിനിമയിലുള്ള ചിലര്‍ ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കുന്നു, ഇവര്‍ യേശുദാസിന്റെ ആരാധകരെ വഴിതെറ്റിക്കുന്നു‘; ഗായകരുടെ സംഘടന

യേശുദാസിന്റെ അവാർഡ് സ്വീകരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം നടക്കുന്ന ...

news

രണ്ടര മണിക്കൂർ എന്നെ സഹിച്ചവർക്ക് നന്ദി; മകന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് മോഹൻലാലും സുചിത്രയും

ആദ്യമായാണ് തന്റെ സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതു ചടങ്ങിൽ പ്രണവ് മോഹൻലാൽ ...

Widgets Magazine