aparna shaji|
Last Modified വ്യാഴം, 13 ഏപ്രില്‍ 2017 (11:55 IST)
പുത്തൻപണത്തിന്റെ മിത്ത് നോട്ട് നിരോധനമാണ്. പ്രതീക്ഷകൾ വാനോളം ഉയർത്തി പോകുന്നവർക്ക് ആശ്വസിക്കാം. അവരുടെ പ്രതീക്ഷകൾ ആസ്ഥാനത്തല്ല. കിടിലൻ അഭിപ്രായമാണ് മമ്മൂട്ടി - രഞ്ജിത് ടീമിന്റെ പുത്തൻപണത്തിന് ലഭിക്കുന്നത്. മിക്ക തീയേറ്ററുകളിലും പ്രത്യേക ഷോകൾ. ഷേണായിയെ കാണാനെത്തി ടിക്കറ്റ് കിട്ടാതെ ഡേവിഡ് നൈനാനെ കാണുന്നവരും ഉണ്ട്.
ഏതായാലും മമ്മൂട്ടിയ്ക്ക് വിഷുവിന് കോളടിച്ചിരിക്കുകയാണ്. ഡേവിഡ് നൈനാനും നിത്യാനന്ദ ഷേണായിയും അരങ്ങ് തകർക്കുകയാണ്. പ്രാഞ്ചിയേട്ടൻ ആണെന്ന് കരുതി പോയവർക്ക് രാജമാണിക്യം കിട്ടിയ അവസ്ഥയാണ്. കാസർഗോഡ് ഭാഷ തന്നെയാണ് ചിത്രത്തിന്റെ കാതൽ.
കാസര്‍കോട് ശൈലിയിലുള്ള സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ക്ക് മനസിലാകാതെ വരുമോ എന്ന ആശങ്ക ആദ്യമൊക്കെ ഉണ്ടായിരുന്നെങ്കിലും ആ ഭാഷയാണ് ഈ സിനിമയ്ക്ക് ഏറ്റവും വലിയ പ്ലസ് ആയി മാറിയിരിക്കുന്നത്. മമ്മൂട്ടിയുടെ കാസര്‍കോട് സംഭാഷണങ്ങള്‍ ആരാധകര്‍ ആവര്‍ത്തിച്ചുപറഞ്ഞ് ഹിറ്റാക്കുകയാണ്.
തീയേറ്ററുകളിലെ തിരക്കുകൾ കണക്കിലെടുത്താൽ കളക്ഷന്റെ കാര്യത്തിൽ കിടിലൻ റിപ്പോർട്ട് ആയിരിക്കുമെന്ന് ഉറപ്പാണ്. മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത തരത്തില്‍ യുവാക്കളും കുടുംബങ്ങളും ഇരമ്പിവരുന്ന കാഴ്ചയാണ് പുത്തന്‍പണം കളിക്കുന്ന തിയേറ്ററുകളിലുള്ളത്. മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രമായ ഗ്രേറ്റ്ഫാദര്‍ സ്ഥാപിച്ച ആദ്യദിന റെക്കോര്‍ഡ് തകരുന്ന അവസ്ഥയാണ് നിലവിലുള്ളത്. കേരള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
രഞ്ജിത്തിന്‍റെ വല്യേട്ടന്‍ റിലീസ് ആയ സമയത്തുള്ള ആവേശമാണ് പുത്തന്‍പണത്തിന്‍റെ സെന്‍ററുകളിലും കാണാന്‍ കഴിയുന്നത്. ഗ്രേറ്റ്ഫാദറിനേക്കാള്‍ വലിയ പിന്തുണ കുടുംബപ്രേക്ഷകര്‍ പുത്തന്‍പണത്തിന് നല്‍കിയതോടെ മമ്മൂട്ടിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ മെഗാഹിറ്റാണ് പിറന്നിരിക്കുന്നത്. മാമുക്കോയയും സിദ്ദിക്കുമാണ് മമ്മൂട്ടിക്കൊപ്പം പുത്തന്‍പണത്തില്‍ കൈയടി നേടുന്ന മറ്റ് താരങ്ങള്‍.