മോഹൻലാലിനു കൂട്ട് സൂര്യ, ഒറ്റയ്ക്ക് പൊരുതാൻ മമ്മൂട്ടി!

തമിഴിലും മോഹൻലാൽ-മമ്മൂട്ടി മത്സരം, മാസിനും ക്ലാസിനും ‘ബിഗ് എം‌സ്’!

അപർണ| Last Modified ബുധന്‍, 9 ജനുവരി 2019 (09:54 IST)
ഒരുകാലത്ത് നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. എന്നാൽ, കുറച്ച് വർഷങ്ങളായി അത് നടക്കാറില്ലെങ്കിലും ഇരുവരുടെയും സിനിമകൾ ഒരേ സമയം റിലീസ് ചെയ്ത് ബോക്സോഫീസിൽ ഏറ്റുമുട്ടാറുണ്ട്. അത്തരത്തിലൊരു മത്സരത്തിനു കളമൊരുങ്ങുകയാണ് വീണ്ടും. ഇത്തവണ മത്സരം അങ്ങ് തമിഴ്‌നാട്ടിലാണ്.

മോഹന്‍ലാല്‍ – സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കാപ്പാന്‍. രാഷ്ട്രീയക്കാരന്റെ വേഷമാണ് ചെയ്യുന്നത്. ഒരു മാസ് മൂവിയാണ് ഇതെന്നാണ് റിപ്പോർട്ട്. സൂര്യയും മോഹൻലാലും ഒരുമിച്ചെത്തുമ്പോൾ മമ്മൂട്ടി തനിച്ചാണ് വരുന്നത്.

റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പേരൻപ് ഫെബ്രുവരിയിൽ റിലീസ് ആവുകയാണ്. അമുദവനെന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മാസ് അഭിനയവുമായി മോഹൻലാൽ എത്തുമ്പോൾ ഒരു ക്ലാസ് ഹിറ്റിലേക്കാണ് പേരൻപ് ചുവടുകൾ വെയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :