‘മമ്മൂട്ടിയുടെ അമ്മയാകാനും മടിയില്ല, ഒരൊറ്റ കണ്ടീഷൻ’; ഉർവശി പൊളിയാണെന്ന് ആരാധകർ

അപർണ| Last Modified ബുധന്‍, 9 ജനുവരി 2019 (08:10 IST)
മലയാള സിനിമയുടെ പ്രിയ നായികയാണ് ഉർവശി. നൽകുന്ന ഏത് വേഷവും അത്ര ഭംഗിയോടെ ചെയ്യുന്ന മറ്റ് നടിമാർ ഉണ്ടാകില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഉർവശിക്ക് വൻ സ്വീകരണമാണ് ആരാധകർ നൽകുന്നത്.

ഇപ്പോൾ എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയിൽ ടോവിനോയുടെ അമ്മയായി വേഷമിട്ടിരിക്കുകയാണ് ഉർവശി. സിനിമയിലേക്കുള്ള തിരിച്ചു വരവിനെ പറ്റി മനസ് തുറക്കുകയാണ് ഉർവശി .

‘ഇനി സിനിമയിലേയ്ക്കില്ല എന്ന തീരുമാനത്തിലായിരുന്നു ഞാനും. പ്രസവത്തിന്റെ ഒരാഴ്ച മുമ്പു വരെ വര്‍ക്ക് ചെയ്ത് എല്ലാ പടങ്ങളും തീര്‍ത്തുകൊടുത്തു. പക്ഷേ പിന്നെ വര്‍ക്ക് ചെയ്‌തേ പറ്റു എന്ന അവസ്ഥയായി. രണ്ടാമത് വന്നപ്പോ നല്ല റോളുകള്‍ കിട്ടി. ഭാഗ്യം! അച്ചുവിന്റെ അമ്മയില്‍ വരുമ്പോള്‍ മോള് കുഞ്ഞാണ്. മീരേടെ അമ്മയുടെ വേഷം. ഞാന്‍ അമ്മയോടു ചോദിച്ചു. പോണോ? അമ്മ പറഞ്ഞു മമ്മൂട്ടിയുടെ അമ്മയായിട്ടായാലും കുഴപ്പമില്ല പക്ഷേ നായിക നീയായിരിക്കണം.” – ഉര്‍വശി പറഞ്ഞു.

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ‘എന്റെ ഉമ്മാന്റെ പേര്. വൻ സ്വീകരണമാണ് ചിത്രത്തിന് പ്രേക്ഷകർ നൽകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :