ഇയാളിതെന്ത് ഭാവിച്ചാണ്? മാസ് ലുക്കിൽ മമ്മൂട്ടി, ഉണ്ണി മുകുന്ദന്റെ ജാവയിൽ മെഗാസ്റ്റാർ!

Last Modified ബുധന്‍, 29 മെയ് 2019 (15:01 IST)
ഏജ് ഇൻ റിവേഴ്സ് ഗിയർ എന്ന് പറഞ്ഞാൽ മമ്മൂട്ടിയെ ആകും ഓർമ വരിക. അടുത്തിടെ അദ്ദേഹത്തിന്റേതായി പുറത്തുവന്ന ഫോട്ടോകളെല്ലാം മാസ് ലുക്കിലുള്ളതായിരുന്നു. ഇപ്പോഴിതാ, മാമാങ്കത്തിന്റെ ലൊക്കേഷനിൽ വെച്ച് ശ്രീനാഥ് ഉണ്ണികൃഷ്ണൻ എടുത്ത ഫോട്ടോയും വൈറലാവുകയാണ്.

ഉണ്ണി മുകുന്ദന്റെ പുതിയ ജാവയിൽ മമ്മൂട്ടിയും ഉണ്ണിയുമുള്ള ചിത്രമാണ് വൈറലാകുന്നത്. ചിത്രങ്ങൾ ഉണ്ണിയും തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :