അലസമാ‍യ നിർവികാരമായ മുഖം, കൌരവർ 2 വരുമോ? - ആരാധകന്റെ വിചിത്രമായ ആവശ്യം പങ്കുവെച്ച് ജോസഫ് തിരക്കഥാകൃത്ത്

Last Modified ചൊവ്വ, 28 മെയ് 2019 (13:18 IST)
ഷാഹി കബീർ എന്ന തിരക്കഥാകൃത്തിനെ മലയാളികൾ ശ്രദ്ധിച്ചത് ജോസഫ് എന്ന ചിത്രത്തിലൂടെയാണ്. ജോജു നായകനായി പത്മകുമാർ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ വമ്പൻ വിജയമാണ് കൈവരിച്ചത്. ജോസഫിന്റെ വിജയത്തിനു ശേഷം സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിച്ച രസകരമായ ഒരു അഭ്യർത്ഥന ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ് ഷാഹി കബീർ.

മമ്മൂക്കയ്ക്ക് പറ്റുന്ന ഒരു കഥയെഴുതണമെന്നതാണ് മെസേജിലെ ആവശ്യം. അഭിനയപ്രാധാന്യമുള്ള മമ്മൂട്ടി ചിത്രം എങ്ങനെയായിരിക്കണമെന്നത് വ്യക്തമാക്കുന്ന വിധത്തിലാണ് ആരാധകന്റെ നിർദേശങ്ങൾ. ‘ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്രമിച്ച് പോവും‘ എന്നാണ് ആരാധകന്റെ ആവശ്യത്തിന് തിരക്കഥാകൃത്തിന്റെ മറുപടി. വൈറൽ പോസ്റ്റിങ്ങനെ:


സർ മമ്മുക്കക്ക് പറ്റിയ കഥ എഴുതാമോ ? (എന്നെങ്കിലും എഴുതുവാണേൽ ഇത് പരിഗണിക്കാമോ)

I മാസ്$ ക്ലാസ് ആയിരിക്കണം
2 കൂളിംഗ് ഗ്ലാസ് പാടില്ല എങ്കിലും സ്റ്റയിലിഷ് ആയിരിക്കണം
3 ശബ്ദത്തിൽ പഴയ ഗാംഭീര്യം പരമാവധി വരുത്താൻ ശ്രദ്ധിക്കണം
4 കൗരവർ ജയിലിൽ നിന്നു വരുന്ന ടൈപ്പ് ലുക്ക്
5 മുഖം എപ്പോളും ഗൗരവമായിരിക്കണം
നോട്ടം, ഭാവം എല്ലാം
6 കോമഡി ചെയ്യിക്കരുത്
7 അലസമായ നിർവികാരമായ മുഖം

ക്ഷമിക്കണം ഷാഹിക്ക
ആ മമ്മുക്കയെ ഒന്നു കൂടി സ്ക്രീനിൽ കാണാൻ ഒരാഗ്രഹം.
കരുത്തുറ്റ കഥയുമായി വരാമോ
എതിരാളി പ്രബലനായിരിക്കണം
നായകൻ തോൽക്കുന്നയാളായിരിക്കണം
കൂടെ നിൽക്കുന്നവരിൽ പ്രതീക്ഷിക്കാതെ ഒരുത്തൻ ഒറ്റുന്നവനായിരിക്കണം
കൂടെ നിൽക്കുന്നവരിൽ ഒരുത്തൻ ചങ്കു കൊടുത്തും സംരക്ഷിക്കുന്നവനായിരിക്കണം
കുറച്ചു സസ്പെൻസ് നിലനിർത്തുന്ന തരം ഒരു ക്ലാസ്$ മാസ് ആയിരിക്കണം
(തിരക്കഥ എഴുതാൻ എനിക്കറിയില്ല. അല്ലേൽ ഞാൻ എഴുതിയ നേ. ബുള്ളറ്റ് ആയിരിക്കണം )






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :