ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 9 ജനുവരി 2020 (17:25 IST)
റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മമ്മൂട്ടിയുടെ മാമാങ്കം. റിലീസ് ചെയ്ത് 25 ദിവസമാകുമ്പോൾ മാമാങ്കം നേടിയത് 135കോടിയാണ്. 45 രാജ്യങ്ങളിലായി ഇപ്പോഴും നിറഞ്ഞോടുന്ന ചിത്രത്തിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്.
കേരളത്തിൽ നിന്നും 49 കോടിയാണ് ചിത്രം നേടിയത്. ജിസിസി, ഓസ്ട്രേലിയ, കാനഡ, യു എസ് എ തുടങ്ങിയിടങ്ങളിൽ നിന്നായി 36 കോടിക്കടുത്തും ചിത്രം നേടിയിട്ടുണ്ട്. മലയാളം വേർഷൻ മാത്രം തിയേറ്ററിൽ നിന്നും നേടിയത് 85.3 കോടിക്കടുത്താണ്. തെലുങ്ക് 9.5, തമിഴ് 4.93, ഹിന്ദി 1.98 എന്നിങ്ങനെയാണ് യഥാക്രമം ബോക്സോഫീസിൽ നിന്നും നേടിയത്. ലോകവ്യാപകമായി 45 രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം 101.71 കോടി നേടിയിട്ടുണ്ട്.
ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് 140 കോടിയാണ്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. മലയാളത്തിലെ നാലാമത്തെ നൂറ് കോടി നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് മാമാങ്കം.
കേരളത്തിൽ ആദ്യ ദിവസം 2000 ഷോ കളിച്ച ആദ്യത്തെ
സിനിമ മാമാങ്കമാണ്. ലോകവ്യാപകമായി 45000 ഷോ കൾ 15 ദിവസം കൊണ്ട് പൂർത്തീകരിച്ച പടമെന്ന റെക്കോര്‍ഡും ഈ മമ്മൂട്ടി ചിത്രത്തിന് സ്വന്തമാണ്. കേരളത്തിൽ മാത്രം 18 ദിവസം കൊണ്ട് 15,000 കഴിഞ്ഞ സിനിമയും ഇതാണ്. മമ്മൂട്ടി യുടെ ഏറ്റവും വലിയ ഷോ കൗണ്ടുള്ള ചിത്രവും മാമാങ്കമാണ്.
റിലീസ് ദിനം തന്നെ നിരവധി റെക്കോര്‍ഡുകളായിരുന്നു മാമാങ്കം നേടിയത്. 45 രാജ്യങ്ങളിൽ റീലിസ് ആയ ആദ്യ മലയാള ചിത്രമാണിത്. ലൂസിഫറിനെ വെട്ടിയാണ് ചിത്രം ഈ റെക്കോര്‍ഡ് നേടിയത്.
അതുപോലെ തന്നെ മമ്മൂട്ടിയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ചിത്രമാണിത്. 100 ഓളം തീയേറ്ററിൽ 25 ദിവസം പൂർത്തിയാകാൻ പോകുന്ന പടമേതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും മാമാങ്കമാണ്. 25 ദിവസത്തിനുള്ളില്‍ 135 കോടി നേട്ടം സ്വന്തമാക്കിയെന്ന റെക്കോര്‍ഡും മാമാങ്കത്തിനുണ്ട്.
മാമാങ്കം കളക്ഷൻ റിപ്പോർട്ട്:
കേരളം : 49 Cr
Roi : 3.8 Cr
യു എ ഇ, ജി സി സി : 26 Cr
യു എസ് എ, കാനഡ : 2.1 Cr
ഓസ്ട്രേലിയ, ന്യൂസിലൻഡ് : 1.1 Cr
യു കെ, ഐർലൻഡ് : 1.3 Cr
Row : 2 Cr
ടോട്ടൽ മലയാളം വേർഷൻ ഗ്രോസ്: 85.3 Cr
തെലുങ്ക് വേർഷൻ : 9.5 Cr
തമിഴ് വേർഷൻ : 4.93 Cr
ഹിന്ദി വേർഷൻ : 1.98 Cr
ടോട്ടൽ വേൾഡ് വൈഡ് ഗ്രോസ് : 101.71 Cr
ടോട്ടൽ ബിസിനസ് 140 Cr