2019ൽ കൊമ്പുകോർക്കുന്നത് മമ്മൂട്ടിയും ദിലീപും!

2019ൽ കൊമ്പുകോർക്കുന്നത് മമ്മൂട്ടിയും ദിലീപും!

Rijisha M.| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (16:09 IST)
നല്ല നല്ല സിനിമാ പ്രേമികൾക്ക് നൽകി 2018 പടിയിറങ്ങുമ്പോൾ 2019 ഒരുക്കിവച്ചിരിക്കുന്നത് അതിലും വലിയ സർപ്രൈസുകളാണ്. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലുള്ള രണ്ട് താരങ്ങളാണ് മമ്മൂട്ടിയും ദിലീപും. ഈ പുതുവത്സരത്തിൽ മത്സരത്തിനൊരുങ്ങുന്നത് ഇവർ തന്നെയാണ്.

ആരാധകർ ഏറെ കാത്തിരിക്കുന്ന കോടതി മമ്മൂട്ടി ചിത്രങ്ങളിൽ രണ്ടെണ്ണം ഫെബ്രുവരി റിലീസ് ആകും. പേരൻപും യാത്രയും. മലയാളം അല്ലെങ്കിലും മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങൾ ആണിവ. ഫെബ്രുവരി കഴിഞ്ഞും മമ്മൂക്കയുടെ നിരവധി ചിത്രങ്ങൾ റിലീസിനെത്തും.

ഉണ്ട, രാജാധിരാജ, പതിനെട്ടാം പടി, മാമാങ്കം, തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി 2019ൽ റിലീസിനെത്തും. അതേസമയം, ഈ ചിത്രങ്ങൾക്കൊപ്പം തന്നെ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത് ദിലീപ് ചിത്രങ്ങളാണ്. പ്രൊഫസർ ഡിങ്കൻ, കോടതി സമക്ഷം ബാലൻ വക്കീൽ, തുടങ്ങിയ ചിത്രങ്ങളിലാണ് ദിലീപ് മിന്നിക്കാൻ എത്തുന്നത്

ഈ 2019ൽ ആരാധകർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളുമായി മമ്മൂട്ടിയും ദിലീപും കൊമ്പുകോർക്കുകയാണ്. ഇവരിൽ ആര് പ്രേക്ഷകഹൃദയത്തെ കീഴടക്കും എന്നത് കാത്തിരുന്ന് കാണേണ്ടതുതന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :