ഇത് പൊളിക്കും, മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാൻ സണ്ണി ലിയോൺ എത്തുന്നു!

ഇത് പൊളിക്കും, മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാൻ സണ്ണി ലിയോൺ എത്തുന്നു!

Rijisha M.| Last Updated: വെള്ളി, 28 ഡിസം‌ബര്‍ 2018 (10:43 IST)
മലയാളത്തിലേക്ക് എന്ന വാർത്തകൾ വന്നിട്ട് കുറേ നാളുകളായി. ജിസം 2 വിലൂടെ മുഖ്യധാര സിനിമയിലേക്ക് എത്തിയ സണ്ണിയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. കേരളത്തിലും സണ്ണി ലിയോണിന് ആഅരാധകർ ഉള്ളതുകൊണ്ടുതന്നെ മലയാള സിനിമയിലേക്കുള്ള സണ്ണിയുടെ വരവിനായി അവർ കാത്തിരിക്കുകയാണ്.

കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു മലയാളികള്‍ കാത്തിരുന്ന ആ വാര്‍ത്ത സണ്ണി ലിയോണ്‍ പ്രഖ്യാപിച്ചത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. രംഗീല ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് നിര്‍മ്മിക്കുന്നത്.

ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലും സണ്ണിയുടെ സാന്നിധ്യമുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഔദ്യോഗികമായ തെളിവുകള്‍ വന്നിട്ടില്ലെങ്കിലും അതിന് സാധ്യതയുണ്ടെന്നാണ് സൂചന.

മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി ലിയോണിനെ എത്തിക്കാനുള്ള ശ്രമം ഉണ്ടെന്നാണ് സൂചനകൾ. എന്നാല്‍ മധുരരാജയുടെ അണിയറ പ്രവര്‍ത്തകരോ സണ്ണിയുടെ അടുത്ത വൃത്തങ്ങളോ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :