രേണുക വേണു|
Last Modified വെള്ളി, 8 മാര്‍ച്ച് 2024 (09:26 IST)
മലയാളത്തിലെ സൂപ്പര്‍താരങ്ങളെ പങ്കെടുപ്പിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഖത്തറില്‍ സംഘടിപ്പിക്കാനിരുന്ന 'മോളിവുഡ് മാജിക്' അവസാന നിമിഷം റദ്ദാക്കി. ലോകകപ്പ് വേദിയായ 974 സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴ് മണിക്ക് തുടങ്ങാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. ഈ പരിപാടിയില്‍ പങ്കെടുക്കാനായി മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങി മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഖത്തറില്‍ എത്തിയിരുന്നു.
സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥ വെല്ലുവിളിയും കാരണം പരിപാടി റദ്ദാക്കിയെന്നാണ് സംഘാടകരായ 'നയണ്‍ വണ്‍ ഇവന്റ്‌സ്' സോഷ്യല്‍ മീഡിയ പേജ് വഴി അറിയിച്ചത്. അതേസമയം പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കാണികള്‍ക്ക് ടിക്കറ്റ് തുക 60 ദിവസത്തിനുള്ളില്‍ തിരികെനല്‍കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
[email protected] എന്ന ഇ മെയില്‍ വഴി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ നവംബറില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച പരിപാടി പിന്നീട് മാറ്റിവയ്ക്കുകയും, ജനുവരി അവസാന വാരത്തില്‍ പുതിയ തിയതി പ്രഖ്യാപിക്കുകയുമായിരുന്നു.