സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 7 മാര്‍ച്ച് 2024 (15:12 IST)
തമിഴ് നടന്‍ വടിവേലു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് വിവരം. മത്സരിക്കുന്ന വാര്‍ത്തയോട് നിഷേധിക്കാത്ത രീതിയിലാണ് വടിവേലു പ്രതികരിക്കുന്നത്. ഈയടുത്തായി വടിവേലു നായകനായ മാമന്നന്‍ എന്ന സിനിമ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ ഡിഎംകെ യുവജന വിഭാഗം നേതാവും തമിഴ്‌നാട് സ്‌പോര്‍ട്‌സ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ കൃത്യമായ രാഷ്ട്രീയം പറയുന്നുണ്ട്.
വടിവേലു മത്സരിക്കുന്നത് സ്വാഭാവികം എന്ന രീതിയിലാണ് തമിഴ്‌നാട് ചര്‍ച്ച ചെയ്യുന്നത്. 2011 നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ഡിഎംകെയുടെ പ്രചാരകനായിരുന്നു വടിവേലു. അന്ന് എഡിഎംകെ സഖ്യത്തില്‍ മത്സരിച്ച വിജയകാന്തിനും പാര്‍ട്ടിക്കും എതിരെയായിരുന്നു വടിവേലു പ്രചാരണം നടത്തിയത്.