അപർണ|
Last Updated:
വ്യാഴം, 21 ജൂണ്‍ 2018 (15:08 IST)
മമ്മൂട്ടിയുടെ മകനായി തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ‘യാത്ര’ എന്ന തെലുങ്ക് ചിത്രത്തിലാണ് സൂര്യ മെഗാസ്റ്റാറിന്റെ മകനാകുന്നത്. യാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഹൈദരബാദില്‍ തുടങ്ങിയത് . സെറ്റിലെത്തിയ മമ്മൂട്ടിക്ക് വന്‍വരവേല്‍പ്പാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. നൃത്തചുവടുകളുമായാണ് അവര്‍ താരത്തെ സ്വീകരിച്ചത്.
ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി ‘യാത്ര’യില്‍ അഭിനയിക്കുന്നത്. വൈ എസ് ആറിന്റെ മകന് ജഗന്മോഹന് റെഡ്ഡിയായാണ് സൂര്യ എത്തുന്നത്. മമ്മൂട്ടിയുടെ മകളായി കീര്‍ത്തി സുരേഷും എത്തുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.
അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്..
2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ്
സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന.