ഏബ്രഹാമിന്‍റെ ഈ സന്തതി അടുത്ത നിമിഷം എന്തും ചെയ്യും! മമ്മൂട്ടിയെ ആകര്‍ഷിച്ചത് അതാണ്!

വ്യാഴം, 21 ജൂണ്‍ 2018 (14:11 IST)

Abrahaminte Santhathikal, Mammootty, Haneef Adeni, Shaji Padoor, അബ്രഹാമിന്‍റെ സന്തതികള്‍, ഹനീഫ് അദേനി, ഷാജി പാടൂര്‍, മമ്മൂട്ടി

ഒരു നോട്ടത്തില്‍ എതിരാളി വിറയ്ക്കണമായിരുന്നു. ആ ശബ്‌ദത്തിന്‍റെ ആജ്ഞാശക്തിയില്‍ ആരും അനുസരണയോടെ കാത്തുനില്‍ക്കണമായിരുന്നു. ആ രൂപത്തിന്‍റെ ഗാംഭീര്യത്തില്‍ ഏവരും സ്വയം മറന്നുപോകണമായിരുന്നു. അങ്ങനെ ഒരു നടനെയാണ് ‘ഡെറിക് ഏബ്രഹാം’ എന്ന തന്‍റെ പുതിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഹനീഫ് അദേനി തേടിയത്.
 
അതിനായി ഏറെയൊന്നും തലപുകയ്ക്കേണ്ടിവന്നതുമില്ല. ഡെറിക് ഏബ്രഹാം മഹാനടനായ മമ്മൂട്ടിക്ക് വേണ്ടി മാത്രം പിറന്ന കഥാപാത്രമായി. ഏബ്രഹാമിന്‍റെ ഈ സന്തതി അടുത്ത നിമിഷം എന്തുചെയ്യും എന്നതിലെ പ്രവചനാതീതഭാവത്തിന് മമ്മൂട്ടിയല്ലാതെ മറ്റാരാണ് യോജിക്കുക?!
 
വായിച്ചുകേട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു, ഇത് ഉടന്‍ ചെയ്യുന്നു. പടം കലക്കുമെന്നുറപ്പ്. പതിവ്‌ പൊലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് ഇമോഷണല്‍ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടായിരുന്നു ഡെറിക് എന്ന കഥാപാത്രത്തിന്. ആ വെല്ലുവിളി തന്നെയാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചതും.
 
ജോഷിയും ഷാജി കൈലാസും രഞ്ജിതും രണ്‍ജി പണിക്കരും ഒരുമിച്ചുചേര്‍ന്നാല്‍ എങ്ങനെയുണ്ടാവും? അങ്ങനെയൊരു മേക്കിംഗ് രീതിയായിരുന്നു ഷാജി പാടൂരിന്. ഏബ്രഹാമിന്‍റെ സന്തതികള്‍ കണ്ട പ്രേക്ഷകരെല്ലാം എതിരഭിപ്രായമില്ലാതെ അംഗീകരിക്കുന്ന കാര്യമാണത്. ഈ വിസ്മയചിത്രത്തിന് മുന്നില്‍ തകരാന്‍ ഇനിയെത്ര റെക്കോര്‍ഡുകള്! മമ്മൂട്ടിയെന്ന മഹാമേരുവിന് മാത്രം അനശ്വരമാക്കാന്‍ കഴിയുന്ന ഡെറിക് ഏബ്രഹാം എന്ന മനുഷ്യനെ സ്ക്രീനില്‍ കാണാനായി പെരുമഴ വകവയ്ക്കാതെ ഇരമ്പിക്കയറുകയാണ് ജനം. ഈ മഴക്കാലചിത്രം ബോക്സോഫീസിലും കോടികളുടെ കുളിര്‍മഴ പെയ്യിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സ്വന്തം വരികൾ പങ്കുവച്ച റഫീഖ് അഹമ്മദിന് ഫെയ്സ്ബുക്ക് കൊടുത്തത് എട്ടിന്റെ പണി

സ്വന്തം വരികൾ പങ്കുവച്ചതിന് റഫീക്ക് അഹമ്മദിനെ ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തു. പകർച്ചാവകാശ ...

news

പിറന്നാളിന് സർപ്രൈസ് ഗിഫ്‌റ്റ്; ബോക്‌സ് തുറന്ന നടി ഞെട്ടി

ഹാപ്പി വെഡ്ഡിങ്, മാച്ച് ബോക്സ് എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ മനംകവർന്ന നടിയാണ് ദൃശ്യ ...

news

ചെറുപ്പത്തിൽ കണ്ട ആ സ്വപ്നം ഇനിയും ബാക്കി, അതായിരുന്നു ഏറ്റവും വലിയ ആഗ്രഹവും!- തുറന്ന് പറഞ്ഞ് മമ്മൂട്ടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഏത് ജനറേഷനിൽ ഉൾപ്പെട്ടവരും ...

news

മമ്മൂട്ടിയുടെ പേരൻപ് വിസ്മയം തന്നെ- ചിത്രത്തിന് ചൈനയിൽ വൻ വരവേൽപ്പ്

മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരന്‍പ് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. സിനിമയെക്കുറിച്ചുള്ള ...

Widgets Magazine