'മമ്മൂക്ക ബിക്കംസ് മാസ്റ്റർ മൈൻഡ്’; റെക്കോർഡുകൾ പൊട്ടിക്കാൻ അവർ മൂന്ന് പേർ!

അപർണ| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (12:56 IST)
നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചത്. മമ്മൂട്ടിയും ചിത്രത്തിലുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നതോടെയാണ് സിനിമയ്ക്ക് ഹൈപ്പ് കൂടിയത്.

ചിത്രത്തില്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുത്തൻ ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ ഉള്ളത്. അതിനൊപ്പം മമ്മൂക്ക ബിക്കംസ് ദി മാസ്റ്റര്‍ മൈന്‍ഡ് എന്ന തലക്കെട്ടുമുണ്ട്.

മൂവിയിലെ ശക്തമായ മൂന്ന് കഥാപാത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ജോൺ അബ്രഹാം പാലക്കൽ. മറ്റ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കുക ടൊവിനോയും പൃഥ്വിരാജും ആണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

സിനിമയുടെ പകുതിയോളം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഭാഗം ഈ മാസം പകുതിയോടെ ചിത്രീകരിക്കാന്‍ തുടങ്ങും. 60-ഓളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിലരുടെ അതിജീവനത്തിന്റെ കഥയാണ് സിനിമയിലൂടെ പറയുന്നത് - വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :