2.0യിൽ വൻ താരനിര! രജനീകാന്തിനൊപ്പം ചിരഞ്ജീവിയും മഹേഷ് ബാബുവും?

തിങ്കള്‍, 28 നവം‌ബര്‍ 2016 (11:58 IST)

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് 2.0. ചിത്രത്തിൽ അരാധകർക്കായി സസ്പെസ് ഏറെയുണ്ടെന്ന് വാർത്തകൾ. രജനീകാന്തും അക്ഷയ്കുമാറിനും പുറമേ തെന്നിന്ത്യൻ സൂപ്പർ താരങ്ങൾ ചിരഞ്ജീവിയും മഹേഷ് ബാബുവും അതിഥി താരങ്ങളായി എത്തുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംവിധായകൻ ഷങ്കറിന്റെ ക്ഷണം താരങ്ങൾ സ്വീകരിച്ചതായാണ് വിവരം.
 
ഞെട്ടിക്കുന്ന മേക്കോവറിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തിന്മയ്ക്ക് വേണ്ടി ഗവേഷണം ചെയ്യുന്ന ഡോ. റിച്ചാർഡ് എന്ന ശാസ്ത്രഞ്ജന്റെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. രജനീകാന്ത് ഡോ. വസീഗരനായി തന്നെ എത്തുന്നു. ദി വേൾഡ് ഈസ് നോട്ട് ഫോർ ഹ്യൂമൻ എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്.
 
ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ തരംഗം സൃഷ്ടിച്ച സിനിമയാണ് എന്തിരൻ. അതിലേറെ പ്രതീക്ഷയാണ് യിൽ ആരാധകർക്ക്. വളരെ ആഡംബരമായിട്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിങ്ങ് നടന്നത്. സൽമാൻ 
ഖാൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ലോഞ്ചിങ്ങ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എം ടിയെ മോഹിപ്പിച്ച രഞ്ജിത് സിനിമ!

മലയാളത്തിന്റെ മികച്ച കഥാകാരന്‍ എം ടി വാസുദേവനെ മോഹിപ്പിച്ച ഒരു രഞ്ജിത് ...

news

ദിലീപ് -കാവ്യ വിവാഹ വീഡിയോ ട്രെയിലര്‍ പുറത്തിറങ്ങി

ദിലീപിന്റേയും കാവ്യാ മാധവന്റേയും വിവാഹ വീഡിയോ ആല്‍ബത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ...

news

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല, മഞ്ജു വാര്യര്‍ പ്രതികരിച്ചു!

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞപ്പോള്‍ എല്ലാവരും അന്വേഷിച്ചത് മഞ്ജു വാര്യര്‍ എവിടെ ...

news

ടൈമിങ്ങ് തെറ്റിച്ച് ദുല്‍ഖര്‍, ഇത് പൊളിക്കും!

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാറ്റ് സംവിധാനം ചെയ്യുന്ന ജോമോന്റെ ...