'ഖദറിട്ട നേതാവേ.. തന്റെയൊക്കെ ശബ്ദം പൊങ്ങിയാൽ രോമം, രോമത്തിന് കൊള്ളുകേല മമ്മൂക്കയുടെ’ - ഫാൻസിനെതിരെ മമ്മൂട്ടിയെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ്

ഫേമസ് ആകാനുള്ള എളുപ്പവഴി മോഹൻലാലിനേയും മമ്മൂട്ടിയേയും കടന്നാക്രമിക്കുക എന്നത് ഒരു ഫാഷനോ?

Last Modified വ്യാഴം, 28 ഫെബ്രുവരി 2019 (10:40 IST)
നടന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ, ആരാധകരിൽ ചിലർ സഭ്യത വിട്ട് കമന്റുകൾ നടത്തിയതിനെതിരെ നൌഷാദ് പൊലീസിൽ പരാതി നൽകി.

അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് മമ്മൂട്ടി രഹസ്യമായി 5 ലക്ഷം രൂപ നല്‍കിയെന്നും, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന വ്യക്തിയാണ് താരമെന്നും നൗഷാദിന്റെ പോസ്റ്റില്‍ വിമര്‍ശിക്കുന്നു. വിഷയം വൈറലായതോടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ ഭാര്യയും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയാണെന്ന് നൗഷാദ് വ്യക്തമാക്കി.

അതേസമയം, പെട്ടന്ന് ഫേമസ് ആകാനുള്ള എളുപ്പവഴി മമ്മൂട്ടി, എന്നീ വൻ‌മരങ്ങളെ എതിർത്ത് സംസാരിക്കുന്നത് ഇപ്പോഴത്തെ ഒരു പ്രവണത ആണെന്നും ഇതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നും സോഷ്യൽ മീഡിയകളിലെ ഭൂരിഭാഗം ആളുകളും പറയുന്നു.

രാഷ്ട്രീയ താല്പര്യങ്ങളിലേക്ക് മമ്മൂട്ടി എന്ന നടനെ മാത്രമല്ല, മമ്മൂട്ടിയെന്ന വ്യക്തിയെ കൂടി പ്രകോപനപരമായി വലിച്ചിഴയ്ക്കും പ്രകാരമായിരുന്നു നൌഷാദിന്റെ പോസ്റ്റ്. സ്വയം ആളാവാൻ പ്രശസ്തിയുള്ള ഒരാളെ വിമർശിച്ചാൽ മതിയെന്ന നൌഷാദിന്റെ തോന്നൽ വെറുതെയാണെന്നും ആരാധകർ പറയുന്നു.

തനിക്ക് രാഷ്ട്രീയ അനുഭാവം ഉണ്ടെങ്കിലും രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും മമ്മൂട്ടി പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

നൗഷാദിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:

അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്‍കി പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി.

ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ ... നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ. ഠ ഠ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പ്രിയങ്ക വിദേശത്ത് പോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം: ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം:  ബാലാവകാശ കമ്മിഷൻ ഉത്തരവ്
സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ ക്ലാസ് സമയം രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമായി ...