സണ്ണി ലിയോണ്‍ വരുന്നു എന്നറിഞ്ഞാല്‍ മമ്മൂട്ടി എന്തുപറയും? വൈശാഖിന് അതായിരുന്നു ടെന്‍ഷന്‍ !

മമ്മൂട്ടി, സണ്ണി ലിയോണ്‍, വൈശാഖ്, ഉദയ്കൃഷ്ണ, മധുരരാജ, Mammootty, Sunny Leone, Vysakh, Udaykrishna, Madhura Raja
Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (16:15 IST)
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക! അത് മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍ പലരും സ്ഥിരമായി ഉപയോഗിക്കാറുള്ള പ്രയോഗമാണ്. മമ്മൂട്ടിയുടെ ഓരോ പ്രൊജക്ടും ഓരോ സര്‍പ്രൈസ് ഒളിപ്പിച്ച് വച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ പുതിയ സിനിമകള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് പെട്ടെന്ന് വാര്‍ത്തകളില്‍ ഇടം നേടും. ‘ഉണ്ട’ എന്ന സിനിമ അതിന്‍റെ പേരിന്‍റെ പ്രത്യേകത കൊണ്ടാണ് ശ്രദ്ധ നേടിയത്. ‘മധുരരാജ’യിലാകട്ടെ സണ്ണി ലിയോണിന്‍റെ വരവാണ് വാര്‍ത്തകളില്‍ ഇടം‌പിടിച്ചത്.

മധുരരാജയില്‍ സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയിരിക്കും. മമ്മൂട്ടിക്കൊപ്പം നൃത്തം ചെയ്യുക എന്ന സണ്ണിയുടെ ആഗ്രഹമാണ് മധുരരാജയിലൂടെ നിറവേറിയത്.

സംവിധായകന്‍ വൈശാഖ് ആദ്യം മലയാളത്തിലെ തന്നെ ഒരു നടിയെ ഐറ്റം ഡാന്‍സിന് കൊണ്ടുവരാമെന്നാണ് കരുതിയത്. എന്നാല്‍ ആ ചിന്ത പിന്നീടാണ് സണ്ണിയിലേക്ക് തിരിഞ്ഞത്. സണ്ണി ലിയോണ്‍ എത്തിയാല്‍ അത് ചിത്രത്തിനുണ്ടാക്കുന്ന ഗുണത്തേക്കുറിച്ച് വൈശാഖിനും നിര്‍മ്മാതാവ് നെല്‍‌സണ്‍ ഐപ്പിനും സംശയമേതുമുണ്ടായിരുന്നില്ല.

വൈശാഖിന് ആകെ ഒരു പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. സണ്ണി ലിയോണ്‍ പ്രൊജക്ടിലേക്ക് എത്തുന്നതിനേക്കുറിച്ച് മമ്മൂട്ടിക്ക് എതിരഭിപ്രായം എന്തെങ്കിലും ഉണ്ടാകുമോ എന്നതായിരുന്നു അത്. എന്നാല്‍ മമ്മൂട്ടിക്ക് അതൊരു വിഷയമേ ആയിരുന്നില്ല. അല്ലെങ്കിലും സഹതാരങ്ങള്‍ ആരഭിനയിക്കുന്നു എന്നതൊന്നും ഒരിക്കലും മമ്മൂട്ടി ഒരു പ്രശ്നമാക്കിയിട്ടില്ല. അതെല്ലാം സംവിധായകന്‍റെ തീരുമാനം എന്നതാണ് മമ്മൂട്ടിയുടെ നിലപാട്.

സിനിമയുടെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കി. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച്‌ സ്‌ക്രീനില്‍ തന്നെ കാണാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ ...

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു
പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുന്‍മന്ത്രിയുടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എംഎം മണിക്ക് ...

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി ...

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു
വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ രാജ്യസഭയിലും പാസാക്കി കേന്ദ്ര ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ ...

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തില്‍ ഏപ്രില്‍ മൂന്ന് മുതല്‍ ആറ് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു ...

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്
എമ്പുരാനിലെ വര്‍ഗീയവാദിയായ കഥാപാത്രം മുന്നയെ പോലെ ഉള്ളവര്‍ സഭയിലെ ബിജെപി ബെഞ്ചുകളില്‍ ...