അഹങ്കാരിയും ജാഡക്കാരനുമൊന്നുമല്ല, മമ്മൂസ് വെറും പാവമാണ്: കവിയൂർ പൊന്നമ്മ

Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (11:33 IST)
മമ്മൂട്ടിയെ കുറിച്ച് പൊതുവെ സിനിമാക്കാർക്കിടയിൽ ഉള്ള ഒരു അപവാദമാണ് അദ്ദേഹം അഹങ്കാരിയും ചൂടനുമാണെന്ന്. എന്നാൽ, അങ്ങനെ കരുതിയിരുന്നവർ തന്നെ പിന്നീട് മമ്മൂട്ടിയെ അടുത്തറിയുമ്പോൾ ആ വാക്കുകൾ തിരുത്താറുണ്ട്. അകലെ നിന്ന് നോക്കി കാണുമ്പോൾ ഒരുപക്ഷേ, പലർക്കും മമ്മൂട്ടി ഒരു അഹങ്കാരിയാണെന്ന് തോന്നും. എന്നാൽ, മമ്മൂട്ടിയെന്ന മനുഷ്യനെ അടുത്തറിയുന്ന ആരും ഇങ്ങനെ പറയില്ല.

മുതിർന്ന നടി കവിയൂർ പൊന്നമ്മയും ഇതുതന്നെയാണ് പറയുന്നത്. ‘മമ്മൂട്ടിയെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമാണ് ജാഡയാണെന്നും അഹങ്കാരിയാണെന്നുമൊക്കെ. പക്ഷേ അടുത്തറിയാവുന്നവർക്ക് മാത്രമേ മമ്മൂസിനെ മനസിലാവുകയുള്ളു. വെറും പാവമാണ്’ - പൊന്നമ്മ പറയുന്നു.

മമ്മൂട്ടിയുടെ അമ്മയായും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, മലയാളികളുടെ അമ്മ - മകൻ കോമ്പിനേഷൻ എന്ന് പറയുന്നത് മോഹൻലാൽ, പൊന്നമ്മ കോമ്പിനേഷൻ ആണ്. താൻ അല്ല പ്രസവിച്ചതെങ്കിലും ലാൽ തനിക്ക് സ്വന്തം മകനെ പോലെ ആണെന്ന് പൊന്നമ്മ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :