പ്രണയകഥയുമായി വീണ്ടും നസ്ലിന്‍,'പ്രേമലു' അപ്‌ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (11:20 IST)
നസ്ലിന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത കോമഡി-റൊമാന്‍സ് ചിത്രമാണ് പ്രേമലു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നസ്ലിനും ഗിരീഷും വീണ്ടും ഒന്നിക്കുകയാണ്. മീനാക്ഷി രവീന്ദ്രനാണ് മറ്റൊരു താരം. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സിനിമയുടെ ഓവര്‍സീസ് ഫാര്‍സ് ഫിലിം സ്വന്തമാക്കിയ വിവരം നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.















A post shared by Bhavana Studios (@bhavanastudios)

തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :