സിമ്പിള്‍ ലുക്കിന് ലക്ഷങ്ങള്‍ !ഷാരൂഖ് ഖാന്റെ ജാക്കറ്റിന്റെ വില, കയ്യിലുള്ളത് ലൂയിസ് വിറ്റന്‍ ബ്രാണ്ടിന്റെ ബാഗ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (13:07 IST)
ബോളിവുഡിന്റെ കിംഗ് ആണ് ഷാരൂഖ് ഖാന്‍. നടന്റെ ആക്ഷനും സ്‌റ്റൈലും അഭിനയമൊക്കെ കണ്ട് ആരാധകര്‍ക്ക് അങ്ങനെ വിളിക്കാനാണ് ഇഷ്ടം. കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ ഷാരൂഖിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. സിമ്പിള്‍ ലുക്കിലാണ് ബോളിവുഡിന്റെ താര രാജാവ് പ്രത്യക്ഷപ്പെട്ടത്.

സിമ്പിള്‍ ലുക്കിലാണ് താരം എത്തിയതെങ്കിലും ഷാരൂഖിന്റെ വസ്ത്രത്തിന്റെ വിലകേട്ട് ആരാധകര്‍ ഇപ്പോള്‍ അതിശയിച്ചിരിക്കുകയാണ്.

പ്ലെയിന്‍ റൌണ്ട് കോളറോടു കൂടിയ കറുത്ത ടീഷര്‍ട്ടും ലൂസ് ഫിറ്റഡ് കാര്‍ഗോ പാന്റസും ധരിച്ചാണ് താരം വിമാനത്താവളത്തില്‍ എത്തിയത്. രണ്ടര ലക്ഷം വിലമതിക്കുന്ന ഗ്രേ നിറത്തിലുള്ള പ്രിന്റുകളോടു കൂടിയ ഫുഡഡ് ഡെനിം ജാക്കറ്റും നടന്‍ ധരിച്ചിരുന്നു. 2.9 ലക്ഷം വിലയുള്ള ലൂയിസ് വിറ്റന്‍ ബ്രാണ്ടിന്റെ ലെതര്‍ ബാഗും ഷാരൂഖിന്റെ കൈവശം ഉണ്ടായിരുന്നു. പോണി ടൈല്‍ ഹെയര്‍ സ്‌റ്റൈലില്‍ ആണ് താരത്തെ കാണാനായത്.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :