8 മാസത്തിനുള്ളില്‍ മമ്മൂട്ടിക്ക് അത് കഴിയുമോ? അല്ലെങ്കില്‍ മമ്മൂട്ടിയെ മറികടന്ന് മോഹന്‍ലാല്‍ അത് ചെയ്യുമെന്ന് ഉറപ്പ്!

തിങ്കള്‍, 6 നവം‌ബര്‍ 2017 (17:02 IST)

Mammootty, Mohanlal, Kunjali Marakkar, Santosh sivan, Priyadarshan, മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ഞാലിമരയ്ക്കാര്‍, സന്തോഷ് ശിവന്‍, പ്രിയദര്‍ശന്‍
അനുബന്ധ വാര്‍ത്തകള്‍

കുഞ്ഞാലിമരയ്ക്കാര്‍ വിവാദം കത്തിപ്പടരുകയാണ്. ഈ സബ്ജക്ടില്‍ ആരാദ്യം സിനിമ ചെയ്യും എന്ന തര്‍ക്കത്തിന് പുതിയ മാനം കൈവരിച്ചിരിക്കുന്നത് പ്രിയദര്‍ശന്‍റെ വെളിപ്പെടുത്തലോടെയാണ്. എട്ടുമാസത്തിനുള്ളില്‍ മമ്മൂട്ടി - സന്തോഷ് ശിവന്‍ ടീം കുഞ്ഞാലിമരയ്ക്കാര്‍ ആരംഭിച്ചില്ലെങ്കില്‍ താനും മോഹന്‍ലാലും ആ വിഷയത്തില്‍ സിനിമ ചെയ്യുമെന്നാണ് പ്രിയദര്‍ശന്‍ അറിയിച്ചിരിക്കുന്നത്.
 
പ്രിയദര്‍ശന്‍ ഈ വിഷയത്തില്‍ സിനിമ ചെയ്യാനായി വര്‍ഷങ്ങളായി ഗവേഷണത്തിലാണ്. മുമ്പൊരിക്കല്‍ ഇക്കാര്യം പുറത്തുവിടാനൊരുങ്ങിയപ്പോഴാണ് മമ്മൂട്ടി - സന്തോഷ് ശിവന്‍ ടീം ആ വിഷയം സിനിമയാക്കുന്നു എന്നറിഞ്ഞത്. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല.
 
ഇപ്പോള്‍ വീണ്ടും പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ആ പ്രൊജക്ട് ആലോചിച്ചപ്പോഴാണ് ആഗസ്റ്റ് സിനിമാസ് ഔദ്യോഗികമായി മമ്മൂട്ടിയുടെ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയൊരു എട്ടുമാസം കൂടി കാത്തിരിക്കുമെന്നാണ് പ്രിയന്‍ അറിയിച്ചിരിക്കുന്നത്. എന്നിട്ടും മമ്മൂട്ടി ടീമിന് ആ സിനിമ തുടങ്ങാനായില്ലെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി താന്‍ കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങുമെന്നാണ് പ്രിയന്‍ പറഞ്ഞിരിക്കുന്നത്.
 
അനാവശ്യമായ ഒരു മത്സരത്തിന് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് തന്‍റെ പ്രൊജക്ട് വേണ്ടെന്നുവയ്ക്കാന്‍ തയ്യാറായതെന്നും എന്നാല്‍ 8 മാസം കൂടി മാത്രമേ കാത്തിരിക്കുകയുള്ളൂ എന്നുമാണ് പ്രിയന്‍റെ മുന്നറിയിപ്പ്. എട്ടുമാസത്തിനുള്ളില്‍ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ ആരംഭിക്കാന്‍ സന്തോഷ് ശിവന് കഴിയുമോ? കാത്തിരിക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ അവസരങ്ങള്‍ തേടിയെത്തും; ദുരനുഭവം പങ്കുവെച്ച് സീരിയല്‍ നടി

മഴവില്‍ മനോരമയിലെ കൃഷ്ണതുളസിയെന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് മൃദുല വിജയ്. കൃഷ്ണയെന്ന ...

news

വിമാനം പറന്നുയരും, പൃഥ്വിരാജ് തന്റെ സ്വപ്ന ചിത്രത്തിൽ!

വിമാനത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്ന ദിവസം തന്റെ അടുത്ത പ്രൊജക്ട് ...

news

'ഒന്നുകിൽ ക്യാമറാമാനെ മാറ്റണം, അല്ലെങ്കിൽ എന്നെ മാറ്റണം' - ആറാംതമ്പുരാന്റെ സെറ്റിൽ വെച്ച് മോഹൻലാൽ സംവിധായകനോട് പറഞ്ഞത്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'വില്ലൻ' സമ്മിശ്ര പ്രതികരണവുമായി ...

news

'എട്ട് മാസം സമയം തരുന്നു, അതിനുള്ളിൽ കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയില്ലെങ്കിൽ മോഹൻലാൽ നായകനാകും' - മമ്മൂട്ടിക്ക് ഡെഡ്ലൈൻ നൽകി പ്രിയദർശൻ

മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരയ്ക്കാറിൽ നിന്നും ...

Widgets Magazine