‘പ്രേക്ഷകരുടെ തോളില്‍ കയറരുത്, വില്ലന്‍ ഓടാത്തതിന് കാരണം പ്രേക്ഷകരല്ല’ - ബി ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച് സലിം പി ചാക്കോ

തിങ്കള്‍, 6 നവം‌ബര്‍ 2017 (14:02 IST)

മലയാള സിനിമയി ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷമാണെന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍റെ പ്രസ്താവന സിനിമ പ്രേക്ഷക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ. സൂപ്പര്‍സ്റ്റാറുകളെ പ്രേക്ഷകര്‍ മാനിക്കുന്നുണ്ട്. അവരെ മുന്‍നിര്‍ത്തി ബി ഉണ്ണികൃഷ്ണന്‍ പ്രേക്ഷകരെ വിലയ്ക്ക് എടുക്കാന്‍ നോക്കേണ്ട. തന്‍റെ ചിത്രത്തിന് വന്‍ വിജയം കിട്ടാത്തത് എന്തുകൊണ്ട് എന്ന് സ്വയം ചിന്തിക്കുന്നതാണ് നല്ലത്. ഇതിന് പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല - സലിം പി ചാക്കോ പറഞ്ഞു.
 
ചെറുതും, വലുതുമായ നല്ല സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നുണ്ട്. പ്രധാന നടന്‍മാരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. ഒരു ചിത്രം റിലിസിന് മുന്‍പ് വലിയ പബ്ലിസിറ്റി നല്‍കിയിട്ട് ആ ചിത്രം റിലിസ് ചെയ്ത് കഴിയുമ്പോള്‍ പ്രേക്ഷക ആഗ്രഹം അനുസരിച്ച് ആ ചിത്രം വന്നില്ലെങ്കില്‍ എന്ത് ചെയ്യും പ്രേക്ഷകര്‍? അതിന് മറുപടി പറയാനും കഴിയണം. പ്രധാന നടന്‍മാര്‍ മാത്രം പറഞ്ഞാല്‍ മാത്രമേ പ്രേക്ഷകര്‍ കാര്യങ്ങള്‍ മനസിലാക്കൂ എന്ന ധാരണ കൈയ്യില്‍ ഇരിക്കട്ടെ. അവരെ പ്രേക്ഷകര്‍ക്ക് നന്നായി അറിയാം. വിജയ പരാജയങ്ങള്‍ ഏറ്റുവാങ്ങി തന്നെയാണ് അവര്‍ ഈ പദവികളില്‍ എത്തിയിട്ടുള്ളത്. അവരെ അവശ്യമില്ലാത്ത ചര്‍ച്ചകളില്‍ കൊണ്ടുവരുന്നത് ഭൂഷണമല്ല - സലിം വ്യക്തമാക്കി.
Villain, Mohanlal, B Unnikrishnan, Manju Warrier, Vishal, വില്ലന്‍, മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍, മഞ്ജു വാര്യര്‍, വിശാല്‍
 
ഒരുപാട് ചിത്രങ്ങള്‍ വന്‍വിജയം നേടാതെയും തിയേറ്ററുകളില്‍ ഓടാതെയും പോകുന്നുണ്ട്. ഇതിന് ഉത്തരവാദി പ്രേക്ഷകര്‍ അല്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ സിനിമയെടുത്താല്‍ അത്തരം സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് പല തവണ നമ്മള്‍ കണ്ടതാണ്. പ്രേക്ഷകര്‍ പഴയതുപോലെ സംഘടിതരല്ല എന്ന് കരുതേണ്ട. 2018 ഫെബ്രുവരിയില്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വന്‍ഷനോടെ പുതിയ പോരാട്ടത്തിന് കേരളം സാക്ഷിയാകും - സലിം പറഞ്ഞു. 
 
പ്രേക്ഷകര്‍ ഉണ്ടെങ്കിലേ സിനിമയുള്ളൂ എന്ന് ആദ്യം താങ്കളെ പോലെയുള്ളവര്‍ മനസിലാക്കണം. അതുകൊണ്ട് പ്രേക്ഷകരുടെ തോളില്‍ കയറരുത്. സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ലക്ഷോപലക്ഷം അണിയറ പ്രവര്‍ത്തകരെയും മഹാനടന്‍മാരെയും നടിമാരെയും എല്ലാവരെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. അതുപോലെ തിരികെയും വേണം. പ്രേക്ഷകര്‍ അടിമകളല്ല, പ്രേക്ഷകരാണ് സിനിമയുടെ ദൈവം - സലിം പി ചാക്കോ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കേരളത്തിൽ ഇതാദ്യം! ആ റെക്കോർഡും മെർസലിനു സ്വന്തം!

തമിഴ്നാട്ടിൽ ചരിത്രം സൃഷ്ടിക്കുകയാണ് വിജയ് ചിത്രം മെർസൽ. തെരി എന്ന ചിത്രത്തിന് ശേഷം ...

news

അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിയും ഇന്ദ്രജിത്തും സിനിമയിൽ എത്തില്ലായിരുന്നു: മല്ലിക സുകുമാരൻ

സംവിധായകൻ വിനയൻ ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലേക്ക് ...

news

ശോഭനയോ മഞ്ജു വാര്യരോ? ആരാണ് മികച്ച അഭിനേത്രി? - ഉത്തരം ഇതാ

മലയാള സിനിമയിൽ ഫാൻസ് ഫൈറ്റ് നടന്മാരെ ലക്ഷ്യമിട്ടുകൊണ്ട് മാത്രമാണ്. നടിമാരുടെ കാര്യത്തിൽ ...

news

മോഹൻലാലും മമ്മൂട്ടിയും ഇനിയും മിണ്ടാതിരിക്കരുത്: ബി ഉണ്ണികൃഷ്ണൻ

മലയാള സിനിമയിൽ അടുത്തിടെയായി ഫാൻ ഫൈറ്റ് കൂടുതലാണ്. സോഷ്യൽ മീഡിയ വഴി മറ്റ് താരങ്ങളുടെ ...

Widgets Magazine