മമ്മൂട്ടി കഴിഞ്ഞു, ഇനി ദുൽഖറിനൊപ്പം: മനസ്സ് തുറന്ന് കത്രീന

മമ്മൂട്ടി കഴിഞ്ഞു, ഇനി ദുൽഖറിനൊപ്പം: മനസ്സ് തുറന്ന് കത്രീന

Last Modified വെള്ളി, 11 ജനുവരി 2019 (16:44 IST)
മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചെന്നും ഇനി ദുൽഖറിന്റെ നായിക ആകണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്ന് കത്രീന കൈഫ്. ദുൽഖറിന്റെ തമിഴ് ചിത്രം ‘ഓക്കേ കണ്മണി’ കണ്ടതിന് ശേഷം താൻ വലിയൊരു ഫാൻ ആണെന്നായിരുന്നു കത്രീന പറഞ്ഞത്. ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ദുൽഖറിന്റെ അച്ഛന്റെ പോലെ തന്നെ മികച്ച ഒരു അഭിനേതാവാണെന്നും, മാത്രമല്ല ആരെയും മയക്കുന്ന സൗന്ദര്യമാണെന്നും കത്രീന പറയുന്നു. മുൻപ് ഐശ്വര്യ റായിയും, ദീപിക പദുകോണുമൊക്കെ ദുൽഖറിന്റെ ഫാൻസാണെന്നും കൂടെ അഭിനയിക്കാൻ താല്പര്യമുണ്ടെന്നും അറിയിച്ചിരുന്നു.

മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ഏറെ ഫാൻസുള്ള താരം തന്നെയാണ് ദുൽഖർ സൽമാൻ. ഹിന്ദിയിൽ ഒരു ചിത്രമാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയത്. അടുത്ത ചിത്രം സോയ ഫാക്ടർ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :