നയൻതാരയ്‌ക്കൊപ്പമുള്ള ആ ചിത്രത്തിൽ അഭിനയിച്ചതോർത്ത് ഇന്നും നിരാശയാണ്: കാതൽ സന്ധ്യ

നയൻതാരയ്‌ക്കൊപ്പമുള്ള ആ ചിത്രത്തിൽ അഭിനയിച്ചതോർത്ത് ഇന്നും നിരാശയാണ്: കാതൽ സന്ധ്യ

Rijisha M.| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (11:58 IST)
എന്ന ഒറ്റ സിനിമകൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിച്ച നടിയാണ് സന്ധ്യ. ചിത്രത്തിന്റെ വിജയത്തോടെ കാതൽ സന്ധ്യയായി മാറുകയും ചെയ്‌തു. മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച സന്ധ്യ , വല്ലവൻ എന്ന ചിമ്പു – ചിത്രത്തിലും അഭിനയിച്ചിരുന്നു.

താൽ ആ ചിത്രത്തിത്തിലൂടെ വഞ്ചിക്കപ്പെട്ടു എന്നാണ് സന്ധ്യ ഇപ്പോൾ പറയുന്നത്. ആ ചിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ നിരാശ തോന്നുന്നെന്നും താരം പറയുന്നു. 2006ല്‍ പുറത്തിറങ്ങിയ വല്ലവനില്‍ സന്ധ്യയ്ക്കൊപ്പം നയന്‍താര, റീമാ സെന്‍ എന്നിവരും എത്തിയിരുന്നു.

ഈ ചിത്രം തന്നോട് കഥ പറഞ്ഞ രീതിയില്‍ അല്ല എടുത്തതെന്ന് താരം പറയുന്നു. 'എന്നോട് പറഞ്ഞ കഥയും പുറത്തിറങ്ങിയ സിനിമയും തമ്മില്‍ ഒരുപാടു വ്യത്യാസമുണ്ടായിരുന്നു. ഒരു സൗഹൃദത്തിന്റെ കഥയായാണ് എനിക്കു മുന്നില്‍ അവതരിപ്പിച്ചത്. അതു പറഞ്ഞാല്‍ ഒരു പക്ഷേ ഇതല്ലല്ലോ വല്ലവന്‍ എന്ന സിനിമ എന്നു വരെ നിങ്ങള്‍ക്കു തോന്നിയേക്കാം. സിനിമ റിലീസായപ്പോഴേക്കും എന്റെ റോളാകെ മാറിപ്പോയിരുന്നു'- സന്ധ്യ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :