ആസിഫ് അലിയുടെ 'കാസര്‍ഗോള്‍ഡ്' നെറ്റ്ഫ്‌ലിക്‌സില്‍, ഒ.ടി.ടി റിലീസിന് റെഡി

കെ ആര്‍ അനൂപ്| Last Modified ശനി, 7 ഒക്‌ടോബര്‍ 2023 (15:14 IST)
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'.മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.
ഒക്ടോബര്‍ 13 ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആവാതെയാണ് സിനിമ തിയേറ്ററുകള്‍ വിട്ടത്.ഒ.ടി.ടി റിലീസിന് എത്തുമ്പോള്‍ കൂടുതല്‍ പ്രേക്ഷക അഭിപ്രായങ്ങള്‍ ലഭ്യമാകും.

സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് തുടങ്ങിയ താരങ്ങള്‍ സിനിമയിലുണ്ട്.

മുഖരി എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :