ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ ടോവിനോ ഇന്ന് ഏഷ്യയിലെ മികച്ച നടന്‍, നടനെ അഭിനന്ദിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (14:20 IST)
ടോവിനോ തോമസ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്.മികച്ച ഏഷ്യന്‍ നടനായി മലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസ്.നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള അവാര്‍ഡാണ് ടോവിനോയെ തേടി എത്തിയിരിക്കുന്നത്. 2018ലെ അഭിനയത്തിനാണ് അവാര്‍ഡ്. ഇപ്പോഴിതാ നടന് അഭിനന്ദനങ്ങള്‍ അറിയിച്ച് സംവിധായകന്‍ ശ്രീകുമാര്‍ എത്തിയിരിക്കുകയാണ്.

'ലോകമറിഞ്ഞ മലയാളത്തിന്റെ സൂപ്പര്‍ഹീറോയാണ് ടൊവിനോ. അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ശേഷം സംസാരിച്ചതും കേരളത്തെക്കുറിച്ചാണ്. ഏഷ്യയിലെ മികച്ച നടനുള്ള സെപ്റ്റിമിയസ് പുരസ്‌കാരം നേടിയ ആദ്യ തെന്നിന്ത്യന്‍ താരമായ മലയാളി എന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്ന നേട്ടമാണ്. നൂറ്റാണ്ടിലെ പ്രളയം പടിവാതില്‍ക്കലെത്തിയപ്പോള്‍ നാമതിനെ നേരിട്ടതിന്റെ കഥ പറഞ്ഞ '2018' ലെ പ്രകടനത്തിനാണ് അവാര്‍ഡ് എന്നത് മലയാളികളുടെ മധുരം ഇരട്ടിക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി, തടസങ്ങളെയും വീഴ്ചകളെയും അതിജീവിച്ച്, ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന നടനാണ് ടൊവിനൊ തോമസ്. അവാര്‍ഡ് നേടിയ ശേഷം ടൊവിനൊ തന്നെ പറഞ്ഞതുപോലെ വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പൊഴും ഉയരുന്നതിലാണ് നമ്മുടെ മഹത്വം. അഭിനന്ദനങ്ങള്‍',-വി എ ശ്രീകുമാര്‍ കുറിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :