aparna shaji|
Last Updated:
ശനി, 12 നവംബര്‍ 2016 (12:58 IST)
അമ്മയാകാന്‍ തയ്യാറെടുക്കുന്ന ബോളിവുഡ് താരം കരീന കപൂര്‍ ഗര്‍ഭകാലവും ആഘോഷമാക്കുകയാണ്. തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ കരീന മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാവുകയാണ്. ഫോട്ടോ ഷൂട്ടിൽ ഭർത്താവ് സെയ്ഫ് അലിഖാനും ഉണ്ട്. തന്റെ ഗര്‍ഭകാലം ക്യാമറയിൽ പതിപ്പിക്കണമെന്ന് കരീനയ്ക്ക് നിർബന്ധമാണ്.
തുടക്കം മുതൽ താരം ഇതിനായി സമയം കണ്ടെത്താറുണ്ട്. പ്രമുഖമാസികയ്ക്ക് വേണ്ടി ഈയിടെ രാജകീയമായ ഫോട്ടോഷൂട്ട് ആണ് കരീനയും സെയ്ഫും നടത്തിയത്. രാജകീയമായ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോഷൂട്ട് വൈറലായി കഴിഞ്ഞു.