ഇത്ര നല്ല സിനിമ ഈ പതിറ്റാണ്ടിൽ കണ്ടിട്ടില്ല: ആമിർ ചിത്രത്തെ പുകഴ്ത്തി കര‌ൺ ജോഹർ

കരൺ ജോഹർ കണ്ട ഏറ്റവും നല്ല ചിത്രം

aparna shaji| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (19:10 IST)
ആമിർ ഖാന്റെ ദംഗൽ എന്ന ഇതിനോടകം സോഷ്യ‌ൽ മീഡിയകളിൽ ചർച്ച ചെയ്യ‌പ്പെട്ടിരുന്നു. ആമിറിന്റെ ലുക്ക് തന്നെയായിരുന്നു ഇതിന്റെ പ്രധാന ആകർഷണം. ക്രിസ്മസിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തെ പ്രശംസിച്ച് പ്രശസ്ത ബോളിവുഡ് സംവിധായകൻ രംഗത്ത്.

സിനിമയുടെ മുൻകൂർ പ്രദർശനം കഴിഞ്ഞ ദിവസം മുംബൈയിലെ ആമിർഖാന്റെ വസതിയിൽ വെച്ച് നടത്തിയിരുന്നു. നിമയുടെ ഡയറക്റ്റര്‍മാരായ അയന്‍ മുഖര്‍ജിയും സോയ അക്തറും ആഭിനേതാക്കളായ ഫാത്തിമ സന ശയ്ഖ്, സാനിയ മല്‍ഹോത്ര എന്നിവരോടൊപ്പമാണ് കരൺ പ്രദര്‍ശനം കണ്ടത്. ഇതിന് ശേഷമാണ് ചിത്രത്തെ പുകഴ്ത്തി കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തത്.

'ഞാൻ ദംഗൽ സിനിമ കണ്ടു, ഇത്രയും നല്ലൊരു സിനിമ ഈ പതിറ്റാണ്ടിൽ കണ്ടിട്ടില്ല. പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല' എന്നായിരുന്നു കരണിന്റെ ട്വീറ്റ്.ഗുസ്തി താരം മഹാവീര്‍ സിംഗിന്റെ ജീവിതം വിവരിക്കുന്ന സിനിമയാണ് ദംഗൽ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :