37 വയസുള്ള റൺ‌ബീറാണോ യുവതാരം? ആലിയയെ അങ്ങനെ വിളിക്കുന്നതെന്തിന്? - വിവരമില്ലേയെന്ന് കങ്കണ

Last Modified ശനി, 30 മാര്‍ച്ച് 2019 (13:36 IST)
ബോളിവുഡിൽ സ്ഥിരമായി വിവാദ പരാമർശങ്ങൾ നടത്തുന്ന നടിയാണ് കങ്കണ. മീ ടൂ മുതൽ നിരവധി വെളിപ്പെടുത്തലുകളും താരം നടത്തിയിരുന്നു. ഇപ്പോഴിതാ റണ്‍ബീര്‍ കപൂറിനെയും ഭട്ടിനെയും എന്തിനാണ് യുവതാരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നതെന്ന പരിഹാസവുമായി എത്തിയിരിക്കുകയാണ് നടി റണാവത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ പരിഹാസം.

‘റണ്‍ബീറിനെയും ആലിയയെയും എന്തിനാണ് യുവതാരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. റണ്‍ബീറിന് വയസ്സ് 37 വയസ്സായി ആലിയക്ക് 27 ഉം. എന്റെ അമ്മയ്ക്ക് 27-ആമത്തെ വയസ്സില്‍ മൂന്ന് കുട്ടികളുണ്ടായി. റണ്‍ബീറിനെയും ആലിയയെയും അങ്ങനെ വിളിക്കുന്നത് അവര്‍ കുട്ടികളായതു കൊണ്ടാ അതോ വിവരമില്ലാത്തവര്‍ ആയതു കൊണ്ടോ’ – കങ്കണ പറയുന്നു.

ബോളിവുഡിലെ പ്രമുഖര്‍ക്ക് നേരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ച്‌ നേരത്തേയും വാര്‍ത്തകളിലിടം നേടിയ താരമാണ് കങ്കണ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :