ആലിയ ഭട്ടും അജയ് ദേവ്‌ഗണും മമ്മൂട്ടിയും ഒന്നിക്കുന്നു ?

മമ്മൂട്ടി, ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, രാജമൌലി, രാം ചരണ്‍, Mammootty, Alia Bhatt, Ajay Devgn, Rajamouli, Ram Charan
Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (21:15 IST)
ഈ വര്‍ഷം വലിയ പദ്ധതികളാണ് മമ്മൂട്ടി നടപ്പാക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം യാത്ര, പേരന്‍‌പ് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളായിരുന്നു മമ്മൂട്ടിയുടെ ഹൈലൈറ്റെങ്കില്‍ ഈ വര്‍ഷവും മമ്മൂട്ടി ഒരു വമ്പന്‍ അന്യഭാഷാ ചിത്രത്തിന്‍റെ ഭാഗമാകുന്നതായി സൂചന.

എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ‘ആര്‍ ആര്‍ ആര്‍’ എന്ന ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. രാം ചരണും ജൂനിയര്‍ എന്‍ ടി ആറും നായകന്‍‌മാരാകുന്ന സിനിമയില്‍ ഒരു സര്‍പ്രൈസ് കഥാപാത്രമായി മമ്മൂട്ടിയും ഉണ്ടാകുമെന്നാണ് സൂചന.

ആലിയ ഭട്ട് നായികയാകുന്ന ചിത്രത്തില്‍ അജയ് ദേവ്‌ഗണും സമുദ്രക്കനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1920ലെ ഇന്ത്യയില്‍ നടക്കുന്ന ഒരു കഥയാണ് ഇത്തവണ രാജമൌലി വിഷയമാക്കിയിരിക്കുന്നത്.

2020 ജൂലൈ 30ന് ഇന്ത്യയിലെ 10 ഭാഷകളില്‍ ‘ആര്‍ ആര്‍ ആര്‍’ പ്രദര്‍ശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :