'പ്രേമലു' സംവിധായകന് കമല്‍ഹാസന്റെ ഓഫര്‍ ! തമിഴില്‍ സിനിമ ചെയ്യാന്‍ ഇല്ലെന്ന് ഗിരീഷ് എ.ഡി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മെയ് 2024 (16:41 IST)
2024ലെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിയിരുന്നു 'പ്രേമലു'.നിരൂപക പ്രശംസ നേടിയ ചിത്രം തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്ത് പുറത്തിറക്കി. ഇതോടെ ഗിരീഷ് എ.ഡി എന്ന സംവിധായകന്റെ മാര്‍ക്കറ്റും വളര്‍ന്നു.

വന്‍ അവസരങ്ങളാണ് സംവിധായകന്റെ മുന്നില്‍ നിരന്നു നില്‍ക്കുന്നത്.കമല്‍ഹാസന്റെ പ്രൊഡക്ഷന്‍ ഹൗസായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന് കീഴില്‍ ഒരു തമിഴ് ചിത്രം ചെയ്യാനായി ഗിരീഷിന് ഓഫര്‍ ഉണ്ട്. ഓഫര്‍ ലഭിച്ചെങ്കിലും സംവിധായകന്‍ തമിഴില്‍ സിനിമ ചെയ്യാന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭാവന സ്റ്റുഡിയോസുമായി സഹകരിച്ച് പ്രേമലു രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. അതിനാല്‍ ഇപ്പോള്‍ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന് കീഴില്‍ സിനിമ ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ഗിരീഷ് എത്തുകയായിരുന്നു. കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. ഉടന്‍ ഇല്ലെങ്കിലും വരുംവര്‍ഷങ്ങളില്‍ എങ്കിലും സംവിധായകന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണ് കോളിവുഡ് സിനിമ ലോകം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :