Dhoni : ധോനി ചെന്നൈക്കാർക്ക് ദൈവമാണ്, ഭാവിയിൽ അയാളുടെ പേരിൽ അമ്പലങ്ങൾ ഉയരും: അമ്പാട്ടി റായുഡു

MS Dhoni,CSK
MS Dhoni,CSK
അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 മെയ് 2024 (15:35 IST)
ചെന്നൈയില്‍ ആളുകള്‍ ധോനിയെ ദൈവത്തെ പോലെയാണ് കാണുന്നതെന്നും ഭാവിയില്‍ ധോനിക്ക് വേണ്ടി അമ്പലങ്ങള്‍ നിര്‍മിക്കപ്പെടുമെന്നും മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ ധോനിയുടെ സഹതാരവുമായിരുന്ന അമ്പാട്ടി റായുഡു. ഇന്ത്യയ്ക്കും ചെന്നൈയ്ക്കുമായി ധോനി നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങള്‍ ധോനിയെ ദൈവസമാനമാക്കി മാറ്റിയിട്ടുണ്ടെന്നും റായുഡു പറയുന്നു.

അദ്ദേഹം ചെന്നൈയുടെ ദൈവമാണ്. വരും വര്‍ഷങ്ങളില്‍ ധോനിയുടെ പേരില്‍ ചെന്നൈയില്‍ അമ്പലങ്ങള്‍ തന്നെ നിര്‍മിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെ റായുഡു പറഞ്ഞു. 2 ലോകകപ്പുകള്‍ ഇന്ത്യയ്ക്കായി കൊണ്ടുവന്ന ആളാണ് ധോനി. കൂടാതെ ചെന്നൈയ്ക്ക് ഐപിഎല്‍,ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടികൊടുത്തിട്ടുണ്ട്. ടീമിനും രാജ്യത്തിനും വേണ്ടി ഒപ്പമുള്ള കളിക്കാരില്‍ വിശ്വാസം പ്രകടിപ്പിക്കുന്ന ആളാണ് അദ്ദേഹം. റായുഡു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :