ഇത് മാസ് തന്നെ, പ്രണവിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ!

ശനി, 3 മാര്‍ച്ച് 2018 (17:02 IST)

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' ആയിരുന്നു പ്രണവ് മോഹൻലാലിന്റെ ആദ്യ നായക പടം. ആദിയുടെ വിജയം അവസാനിക്കുന്നതിനു മുന്നേ പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനവും വരുന്നുവെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. 
 
രാമലീലയെന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നു. ചിത്രത്തിന്റെ തിരക്കഥയും അരുൺ ഗോപിയുടേത് തന്നെയാണ്. രാമലീല നിർമിച്ച ടോമിച്ചൻ മുളക്‌പാടം തന്നെയാണ് പുതിയ ചിത്രവും നിർമിക്കുക. അരുൺ ഗോപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
 
കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും സ്വാഭാവിക അഭിനയശേഷി കൊണ്ടും പ്രണവ് പ്രേക്ഷകരുടെ ഇഷ്ടം നേടി. യുവനടന്റെ അരങ്ങേറ്റത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ തുകയും ആദി വാരിക്കൂട്ടി. താരപുത്രന്മാർ അരങ്ങ്‌വാഴുന്ന ഈ കാലത്ത് അതിൽ മുൻനിരയിലേക്കെത്താൻ പ്രണവിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒരു രക്ഷയുമില്ല, സഖാവ് അലക്സിന് ഒത്ത വില്ലൻ!

ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് പരോൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് ...

news

അടുത്ത പുലിമുരുകനില്‍ നിവിന്‍ പോളി!

മലയാള സിനിമ പുലിമുരുകന് മുമ്പും ശേഷവും എന്ന ഒരു സ്ഥിതി ഉണ്ടായിട്ടുണ്ട്. അത്രയും വലിയൊരു ...

news

നിവിൻ അത്ര വലിയ പാവമൊന്നുമല്ല: തുറന്നടിച്ച് നടി

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് നിവിൻ പോളിയുടേതായി ...

news

റിലീസ് തീയ്യതി പോലും പുറത്തുവിട്ടില്ല, അതിനുമുന്നേ മമ്മൂട്ടി ചിത്രം സൂര്യ ‌ടിവി സ്വന്തമാക്കി!

ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ ആദ്യമായി ...

Widgets Magazine