കൽപ്പനയുടെ അവസാന ചിത്രം 'ഇഡ്‌ലി' തിയേറ്ററുകളിലേക്ക്

കൽപ്പനയുടെ അവസാന ചിത്രം 'ഇഡ്‌ലി' തിയേറ്ററുകളിലേക്ക്

Rijisha M.| Last Modified വെള്ളി, 6 ജൂലൈ 2018 (08:52 IST)
നടി കല്‍പ്പനയുടെ അവസാനചിത്രമായ ഇഡ്‌ലി തിയേറ്ററുകളിലേക്ക് എത്തുന്നു. നിരവധി ഹാസ്യ ചിത്രത്തിലൂടെയും മറ്റും കുടുംബപ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളുടെ ലിസ്‌റ്റിൽ ഇടം നേടിയ താരമായിരുന്നു കൽപ്പന. മലയാള സിനിമയുടെ തീരാനഷ്‌ടമായ അഭിനയിച്ച അവസാനത്തെ ചിത്രമാണ് ഇഡ്‌ലി.

ജൂലൈ 28 ന് ചിത്രം തീയേറ്ററുകളിലെത്തും. ആർ‍.കെ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്‍പ്പനയ്‌ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഇന്‍ബ, ലില്ലി, ട്വിങ്കിള്‍ എന്നീ മോഷ്ടാക്കളുടെ വേഷത്തിലാണ് മൂവരും എത്തുന്നത്.

ചാർളിയായിരുന്നു കൽപ്പനയുടെ അവസാനത്തെ മലയാളം സിനിമ. ക്വീൻ മേരിയെന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. ആ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കൈയ്യടിനേടാൻ കൽപ്പന എന്ന നടിയ്‌ക്ക് കഴിഞ്ഞു. മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച കൽപ്പന 2016 ജനുവരി 25 ന് ഹൈദരാബാദില്‍ വച്ചാണ് കല്‍പ്പന മരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :